കണ്ണൂരിൽ ട്രെയിൻ എഞ്ചിൻ പാളം തെറ്റി മറിഞ്ഞു

single-img
5 July 2016

wpss2016042900011580171

റെയിൽവെ സ്റ്റേഷന് സമീപം ട്രെയിൻ എഞ്ചിൻ പാളം തെറ്റി. എക്സിക്യുട്ടീവ്‌ എക്സ്പ്രസിന്‍റെ എഞ്ചിനാണ് പാളം തെറ്റി മറിഞ്ഞത്. ഇന്നു പുലർച്ചെ നാല് മണിക്ക് ഷണ്ടിങ്ങിനിടെയായിരുന്നു അപകടം. തീവണ്ടിയുടെ ഒരു കോച്ചും പാളം തെറ്റി. കനത്ത മഴയില്‍ പാളം വ്യക്തമല്ലായിരുന്നെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു. രാവിലെ അഞ്ച് മണിക്ക് കണ്ണൂരില്‍ നിന്ന് പുറപ്പെടേണ്ട എഞ്ചിന്‍ ആണ് അപകടത്തില്‍പ്പെട്ടത്.

എന്നാൽ അപകടം ഷണ്ടിംഗ് ലൈനിൽ ആയതിനാൽ ഗതാഗതത്തെ ബാധിക്കില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.സംഭവത്തെത്തുടര്‍ന്ന് ഉച്ചയ്ക്ക് പുറപ്പെടേണ്ട ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ എഞ്ചിനുമായി എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് പുറപ്പെട്ടു.