വയനാടിന്റെ താഴ്വരയിലെ തുഷാരഗിരിയിലെ തുഷാരമുതിരും വെള്ളച്ചാട്ടം

thusharagiri_waterfalls_kozhikode20131128115137_269_1ഗാംഭീര്യമല്ല തുഷരഗിരിയിലെ വെള്ളച്ചാട്ടത്തിന്റെ സ്ഥിരം ഭാവം.മറിച്ച് ശാന്തതയാണ് അന്തരീക്ഷത്തെ കുളിരണിയിച്ചു പാറക്കെട്ടുകളിലൂടെ അത് ഒഴുകി ഇറങ്ങും.എന്നാല്‍ മഴക്കാലത്ത്‌ ഭാവത്തിനു ചെറിയ മാടം വരും.അല്‍പ്പം വന്യത കലര്‍ന്ന ഭാവത്തോടെ ആയിരിക്കും ഒഴുക്ക്.എങ്കിലും സഞ്ചാരികളെ അതൊട്ടും ഭയപ്പെടുത്തില്ല. ഇഷ്ടം അല്പം കൂടുകയും ചെയ്യും.കോഴിക്കോട് ജില്ലയിലെ കോടഞ്ഞെചെരി എന്ന മലയോരപഞായത്തിലാണ് തുഷാരഗിരി.പ്രവേശന കവാടാ പ്രദേശത്തിനു സമീപത്തു ഇറാട്ടുമുക്ക് പ്രദേശത്ത് 450 മീറ്റര്‍ അപുറത്തു മഴവില്‍ ചാതം അവിടെനിന്നു 500 മീറ്റര്‍ മാറി തുമ്പി തുള്ളും പാറ എന്നീ വെള്ളച്ചാട്ടങ്ങള്‍ ഇവിടെയുണ്ട്.തോണിയുടെ ആകൃതിയില്‍ വെള്ളം കെട്ടി നില്‍കുന്ന തോനിക്കയം.നാലുപേര്‍ക്ക് കയറി നില്‍ക്കാവുന്ന വലിയ പോടുള്ള തന്നിമരം എന്നിവയും ഇവിടുത്തെ കാഴ്ച്ചകളാണ്.

തുഷരഗിരിയിലെ തണുപ്പില്‍ മഴകൊണ്ട്‌ നടക്കുന്നത് ഒരു അനുഭവം തന്നെയാണ്.വയനടിനടുത്തുള്ള പ്രദേശമെന്ന രീതിയില്‍ തുഷരഗിരിയിലൂടെ വയനാടിലെക്ക് ട്രെക്കിംഗ് നടത്തുന്നവരുണ്ട്. മഴയാത്ര തന്നെ പേരില്‍ ഡി ടീ പീ സീ മഴയതുകൂടെയൊരു നടത്തം മുന്പ് സംഘടിപ്പിച്ചിരുന്നു.മഴ കൂടുതലുള്ള സമയത്ത് സ്ഥിരം അപകടങ്ങള്‍ ഉണ്ടാകരുല്ലതിനാല്‍ ഈ വിനോദ കേന്ദ്രം ചിലപ്പോള്‍ അടച്ചിടും.വിളിച്ചുഉറപ്പിച്ച ശേഷം യാത്ര പോകുന്നതാണ് നല്ലത്