സ്വിച്ചിംഗ് സെന്ററിലെ തകരാര്‍; ഐഡിയ നെറ്റ്‌വര്‍ക്ക് പുന:സ്ഥാപിച്ചു

single-img
3 July 2016

Idea-Cellular_9

മാസ്റ്റര്‍ സ്വിച്ചിംഗ് സെന്ററിലെ തകരാറു മൂലം നിശ്ചലമായ ഐഡിയ നെറ്റ്‌വര്‍ക്ക് പുന:സ്ഥാപിച്ചു. രാവിലെ നിശ്ചലമായ നെറ്റ്‌വര്‍ക്ക് ഉച്ചയ്ക്ക് ശേഷമാണ് പൂര്‍വസ്ഥിതിയിലായത്.iPhone
കൊച്ചി: മാസ്റ്റര്‍ സ്വിച്ചിംഗ് സെന്ററിലെ തകരാറു മൂലം നിശ്ചലമായ ഐഡിയ നെറ്റ്‌വര്‍ക്ക് പുന:സ്ഥാപിച്ചു. രാവിലെ നിശ്ചലമായ നെറ്റ്‌വര്‍ക്ക് ഉച്ചയ്ക്ക് ശേഷമാണ് പൂര്‍വസ്ഥിതിയിലായത്. കേരളത്തിലെ ഏറ്റവും വലിയ മൊബൈല്‍ സേവന ദാതാക്കളാണ് ഐഡിയ.
നെറ്റ്‌വര്‍ക്ക് ലഭിക്കാതെ വന്നതോടെ ഐഡിയ കാക്കനാട് ഓഫീസിനു മുന്നില്‍ ഉപഭോക്താക്കള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

ഉപഭോക്താക്കള്‍ക്ക് നേരിട്ട സാങ്കേതിക തടസത്തില്‍ ഖേദിക്കുന്നുവെന്നും അടുത്ത രണ്ടുദിവസത്തേക്ക് 100 മിനിറ്റ് സൗജന്യ കോളുകള്‍ ഐഡിയ വരിക്കാര്‍ക്ക് നല്‍കുമെന്നും മാനെജ്‌മെന്റ് വ്യക്തമാക്കി.

ഒരു കോടിയോളം ഉപഭോക്താക്കള്‍ ബാധിക്കപ്പെട്ടു. പ്രശ്‌നം സങ്കീര്‍ണ്ണമായതോടെ ഉപഭോക്താക്കള്‍ കൊച്ചി വൈറ്റിലയിലെ ഐഡിയ ഓഫീസ് ഉപരോധിക്കുകയും ചെയ്തു. രണ്ടുമണിയോടെ പ്രശ്‌നം പരിഹരിക്കാനാകുമെന്ന് പ്രതിഷേധവുമായെത്തിയ ഉപഭോക്താക്കള്‍ക്ക് ഐഡിയ അധികൃതര്‍ വാക്കു നല്‍കി. ഒടുവില്‍ മൂന്ന് മണിയോടടുത്ത് പ്രശ്‌നം പരിഹരിക്കപ്പെട്ടു.