ഐഡിയ നെറ്റ്‌വര്‍ക്ക് പണിമുടക്കി

single-img
2 July 2016

Idea-Cellular_9

ഐഡിയ നെറ്റ്‌വര്‍ക്ക് തകരാറില്‍. ഇന്ത്യയില്‍ എവിടെയും ഐഡിയ വരിക്കാര്‍ക്ക് രണ്ട് മണിക്കൂറിലേറെയായി നെറ്റ് വര്‍ക്ക് ലഭിക്കുന്നില്ല. ഫോണ്‍കോളുകളോ ഇന്റര്‍നെറ്റോ കണക്ട് ചെയ്യാന്‍ സാധിക്കാത്ത നിലയിലാണ് .പ്രശ്‌നം ചൂണ്ടിക്കാട്ടാന്‍ കസ്റ്റമര്‍ കെയറിലേക്കു വിളിക്കാനും കണക്ട് ചെയ്യാനും സാധിക്കാത്ത സാഹചര്യമാണ്

 

ഐഡിയയുടെ പ്രധാന മൊബൈൽ സ്വിച്ചിങ്ങ് സെന്ററിലെ സെർവർ തകരാറിലായെന്നാണു ലഭ്യമായ വിവരം

 

ഐഡിയയുമായി നെറ്റ്വർക്ക് ഷെയർ ചെയ്യുന്ന വോഡാഫോൺ,എയർടെൽ ഉപഭോക്താക്കളേയും പ്രശ്നം ബാധിച്ചിട്ടുണ്ട്.വോഡാഫോൺ,എയർടെൽ ഉപഭോക്താക്കൾ പ്രിഫേർഡ് നെറ്റ്വർക്ക് ടൈപ്പ് 3ജിയിൽ നിന്ന് 2ജിയിലേയ്ക്ക് മാറ്റിയാൽ പ്രശ്നം പരിഹരിയ്ക്കാൻ കഴിയും

 

രാവിലെ മുതല്‍ ഈ പ്രശ്‌നമുണ്ടായിരുന്നെങ്കിലും ആരുംതന്നെ റിപ്പോര്‍ട്ട് ചെയിതിരുന്നില്ല. എന്നാല്‍ പ്രശ്‌നം ആരംഭിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് വ്യാപക പരാതികള്‍ ഉയര്‍ന്നിട്ടുള്ളത്. നെറ്റ്വര്‍ക്കുകളും ഡാറ്റയും കണക്ട് ചെയ്യാന്‍ സാധിക്കാത്ത നിലയിലാണ് സേവനം നിലച്ചിരിക്കുന്നത്

 

നെറ്റ് വര്‍ക്ക് തകരാറിലായതിനെ കുറിച്ച് ഐഡിയയുടെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചവര്‍ക്ക് കമ്പനി മറുപടി നല്‍കിയിട്ടുണ്ട്. നെറ്റ് വര്‍ക്ക് ലഭിക്കാത്തതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും, പരാതിക്കാരന്റെ ഐഡിയ നമ്പറും മറ്റൊരു നമ്പറും ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ ഷെയര്‍ ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.