ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും പ്രളയത്തിലും മരണം മുപ്പതായി

single-img
2 July 2016

uttarakhand-759

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ പിത്തോറഘട്ട്, ചാമോലി ജില്ലകളില്‍ ഉണ്ടായ മേഘവി സ്‌ഫോടനത്തില്‍ മരണം 30 ആയി. നിരവധി പേര്‍ക്കു പരിക്കേറ്റു. ദേശിയ ദുരന്ത നിവാരണ സേനയാണു രക്ഷപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി ഹരീഷ് റാവത്ത് രണ്ടു ലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ചു.

ചമോലി ജില്ലയിലെ ചുര മേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. നിരവധി വീടുകള്‍ വെള്ളത്തില്‍ ഒലിച്ചുപോയി. അളകനന്ദ നദിയിലെ ജലനിരപ്പ് അപകടനില കവിഞ്ഞതും സ്ഥിതി വഷളാക്കുന്നു

സുവ ജില്ലയില്‍ ആയിരക്കണക്കിന് ഏക്കര്‍ കൃഷി ഭൂമിയാണ് നശിച്ചത്. പല ഗ്രാമങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. മൂന്ന് പാലങ്ങള്‍ ഒലിച്ചു പോയതായും റിപ്പോര്‍ട്ടുണ്ട്.