പ്രധാനമന്ത്രി ഇനി ആഫ്രിയ്ക്കൻ രാജ്യങ്ങളിലേയ്ക്ക്

single-img
2 July 2016

modi-byeനാല് ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായി ഈ മാസം ഏഴിന് പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിക്കും. മൊസാംബിക്, ദക്ഷിണാഫ്രിക്ക, ടാന്‍സനിയ, കെനിയ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കുന്നത്.

ഈ നാലു രാജ്യങ്ങളുമായി ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് സന്ദര്‍ശനം. സഹകരണത്തിനും വികസനത്തിനും പുതിയ മേഖലകള്‍ കണ്ടെത്തുന്നതിനും ഈ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമാണ് സന്ദര്‍നെമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും അടുത്തകാലത്ത് ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി 11നു മടങ്ങിയെത്തും