ബാര്‍ കോഴ കേസ് അന്വേഷിച്ച എസ്പിമാര്‍ക്കെതിരെ നടപടി വരും:വിജിലന്‍സ് നിയമോപദേശം തേടി

single-img
1 July 2016

Jacob thomas fb

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അഴിമതിക്കേസുകൾ അന്വേഷിച്ച് മന്ത്രിമാരെ ഉൾപ്പെടെ കുറ്റവിമുക്തരാക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും.എസ്പിമാര്‍ക്കെതിരെ കേസെടുക്കുന്നതിന്റെ സാധ്യത ആരാഞ്ഞ് വിജിലന്‍സ്. ഇതുസംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടി. ആര്‍.നിശാന്തിനി, കെ.എം.ആന്റണി എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് നീക്കം. കെ.ബാബുവിനെ കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ടാണ് ഇരുവരും നല്‍കിയത്.

വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റതിനു പിന്നാലെ ബാര്‍ കോഴ കേസില്‍ പുനപരിശോധന നടത്തിയിരുന്നു. കേസില്‍ മൊഴികളായി സമര്‍പ്പിച്ച സാഹചര്യ തെളിവുകളും മൊഴിയും പരിഗണിച്ചില്ലെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് കേസില്‍ കെ ബാബുവിനെതിരെ ത്വരിതാന്വേഷണത്തിനായി ജേക്കബ് തോമസ് നേരത്ത ഉത്തരവിട്ടിരുന്നു. കെ.ബാബു മന്ത്രിയായിരുന്നപ്പോള്‍ ചെയ്തിട്ടുള്ള മുഴവൻ നടപടികളും പരിശോധിക്കണം എന്ന പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവ്. ബാർ ലൈസൻസുകള്‍ നൽകുന്നതിലും ചട്ടങ്ങള്‍ ഭേദഗതി ചെയ്തതിലും , മദ്യനയം രൂപീകരിച്ചതിലും അഴിമതി ഉണ്ടെന്നായിരുന്നു കേരള ബാർ ഹോട്ടൽ ഇൻഡസ്ട്രയിൽസ് അസോസിയേഷൻ വിജിലൻസ് ഡയറക്ടർക്ക് നൽകിയിട്ടുള്ള പരാതി.