നെയ്യപ്പം ഗൂഗിൾ കൊത്തി കടലിലിട്ടു;ആന്‍ഡ്രോയ്ഡ് എന്നിന് പേര് നഗൗട്ട്.

single-img
1 July 2016

CmNf5E2WYAATmg_

ആൻഡ്രോയിഡ് നെയ്യപ്പത്തെ തഴഞ്ഞ് പുതിയ ആൻഡ്രോയിഡ് വേർഷനു ഗൂഗിൾ നഗൗട്ട് എന്ന് പേരിട്ടു.നെയ്യപ്പത്തെ പിന്തുണയ്ക്കാന്‍ മലയാളികള്‍ #Neyyappam #supportMalayalis എന്ന ഹാഷ്ടാഗ് വരെ തുടങ്ങിയിരുന്നു. www.android.com/n എന്ന സൈറ്റില്‍ പോയാല്‍ ആന്‍ഡ്രോയ്ഡിന് പേര് നല്‍കാന്‍ കഴിയുന്ന രീതിയിലായിരുന്നു പേരിടൽ ചടങ്ങ് നടത്തിയത്.

കൂടുതല്‍ പേര്‍ നിര്‍ദ്ദേശച്ചതില്‍ നിന്നും ആന്‍ഡ്രോയ്ഡ് കമ്പനി അധികൃതര്‍ക്ക് ഇഷ്ടമുള്ളത് സെലക്ടു ചെയ്യുകയായിരുന്നു.നേരത്തെ ഇറങ്ങിയ ആന്‍ഡ്രോയ്ഡ് വേര്‍ഷനുകള്‍ക്കും രുചികരമായ പലഹാരങ്ങളുടെ പേരാണ് നല്‍കിയിട്ടുള്ളത്. കപ്പ് കേക്ക്, ഡോനട്ട്, എക്ലയര്‍, ഫ്രോയോ, ജിഞ്ചര്‍ ബ്രെഡ്, ഹണികോംപ്, ഐസ്‌ക്രീം സാന്റ്‌വിച്ച്, ജെല്ലിബീന്‍, കിറ്റ്കാറ്റ്, ലോലിപ്പോപ്പ്, മാഷ്‌മെലോ എന്നിവയാണ് മുന്‍ ആന്‍ഡ്രോയ്ഡ് വേര്‍ഷനുകള്‍. ആല്‍ഫ, ബീറ്റ എന്നീ ആദ്യ വേര്‍ഷനുകള്‍ മാത്രമാണ് പലഹാരങ്ങളുടെ പേരില്ലാതെ പുറത്തുവന്നത്.

ഈ വര്‍ഷം തന്നെ പുതിയ ഫീച്ചറുകളുമായി ‘ആന്‍ഡ്രോയ്ഡ് ന്യുഗട്ട്’ ഉപയോക്താക്കളുടെ പക്കലെത്തും. കഴിഞ്ഞ മാര്‍ച്ചിലാണ് ‘ആന്‍ഡ്രോയ്ഡ് എന്‍’ ( Android N ) എന്ന കോഡുനാമത്തില്‍ പുതിയ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ ഗൂഗിള്‍ പ്രഖ്യാപിച്ചത്. പരിഷ്‌ക്കരിച്ച നോട്ടിഫിക്കേഷന്‍ ഷേഡും, സ്പ്ലിറ്റ് സ്‌ക്രീന്‍ മള്‍ട്ടിടാസ്‌കിങുമൊക്കെയുള്ളതാണ് പുതിയ ആന്‍ഡ്രോയ്ഡ്.