സിയോമിയുടെ ഏറ്റവും വലിയ സ്മാർട്ട് ഫോൺ മൈ മാക്സ് ഇന്ത്യയിൽ;വില 14999 രൂപ

xiaomi-mi-max

ന്യുഡൽഹി:സിയോമി കമ്പനി അതിന്റെ ഏറ്റവും വലിയ ഫോൺ ഇന്ത്യൻ വിപണിയിൽ ഇറക്കി.14999 രൂപ മുതൽ 19999 വരെയാണ് ഇതിന്റെ വില.32 GB ,128GB എന്നീ വ്യത്യസ്ത തരത്തിലാണ് ഫോൺ വിപണിയിലേക്ക്‌ ഇറങ്ങുന്നത്.

ജൂലായ് 6 മുതൽ മൈ.കോം ഇതിന്റെ വിൽപ്പന ആരംഭിക്കും.തുടർന്നു ജൂലായ് 13 മുതൽ മറ്റ് ഓൺലൈൻ പങ്കാളികൾക്കും ഫോൺ ഉടനീളം ലഭ്യമായി തുടങ്ങും.7.5mm നേർത്ത വിസ്‌തൃതിയോടു കൂടിയ ഈ ഫോണിന്റെ ബോഡി മുഴുവൻ മെറ്റൽ കൊണ്ട് മൂടിയിരിക്കുന്നുണ്ട്.4850mAh ആണ് ഇതിന്റെ ബാറ്ററി പവർ.കൂടാതെ 6.44inch ഫുള്ള് HD ഡിസ്‌പ്ലൈയും മൈ മാക്സിന്റെ പ്രേത്യേകതയാണ്.4G ഡ്യൂവൽ സിമ്മോടുകൂടിയ ഈ ഫോണിന് 16 മെഗാ പിക്സൽ ബാക്ക് ക്യാമറയും 5 മെഗാ പിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ട്.സ്വർണം,വെള്ള,ചാര എന്നീ കളറുകളിലാണ് ഫോൺ നിങ്ങൾക്കു ലഭ്യമാകുന്നത്.