വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവാസികളുടെ പണം സമാഹരിക്കുമെന്ന് മുഖ്യമന്ത്രി.

single-img
1 July 2016

pinarayi-smiling

വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവാസികളുടെ പണം സമാഹരിക്കുമെന്ന് മുഖ്യമന്ത്രി. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് നിയമസഭയിൽ മറുപടി പറയുക ആയിരുന്നും മുഖ്യമന്ത്രി.ബാങ്ക് നിരക്കിനേക്കാൾ കൂടുതല്‍ പലിശ കൊടുത്താകും പണം സമാഹരിയ്ക്കുക.അവര്‍ക്കുകൂടി താത്പര്യമുള്ള മേഖലകളില്‍ പണം നിക്ഷേപിക്കാം. ഇതേപ്പറ്റി പ്രവാസികളുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു
സമഗ്രവും സര്‍വതല സ്പര്‍ശിയുമായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനുള്ള പ്രവര്‍ത്തന സമീപനവും അദ്ദേഹം അവതരിപ്പിച്ചു.നാല് തത്വങ്ങളാണ് പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ശക്തമായ ഭരണനിര്‍വഹണം, വ്യക്തമായ നയസമീപനവും കൃത്യമായ നടത്തിപ്പും, അവശത അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങും സംരക്ഷണവും, അടിസ്ഥാനസൗകര്യ വികസനം എന്നിവയാണ് ഈ തത്വങ്ങള്‍ എന്ന് പിണറായി പറഞ്ഞു