കശ്മീരിന്റെ ദൃശ്യസൗന്ദ്യര്യം വെറും 6 മിനിറ്റ് സിനിമയിലൂടെ.

tumblr_ng0ev8WXdR1scnmiso2_1280കശ്മീരിന്റെ സൗന്ദ്യര്യം വർണിക്കുവാൻ വളരെക്കുറച്ചു മാർഗങ്ങൾ മാത്രമേയുള്ളു.വെറും 6 മിനിറ്റിനുള്ളിൽ തീർത്ത സിനിമയിലൂടെയാണ് ഇവിടെ കശ്മീരിന്റെ സൗന്ദ്യര്യം വർണിച്ചിരിക്കുന്നത്.ഹിമാലയവും,കല്ലറകൾക്ക് കുറുകെ ഒഴുകുന്ന നദികളുടെ ശക്തിയേറിയ പ്രവാഹവും എല്ലാം കാശ്മീരിനെ ഏറെ മനോഹരമാക്കുന്നു.കൂടാതെ,നിസ്‌ക്കരിക്കുവാനായി പ്രാർത്ഥനയിൽ തലചായ്ച്ചു ഇരിക്കുന്ന മനുഷ്യനും,കപ്പലോട്ടം നിലയ്ക്കാത്ത ദാൽ തടാകവും ഇവിടുത്തെ സ്ഥിരം കാഴ്ചകളിൽ ഒന്നാണ്.
മനോഹരമായ താഴ്‌വരകളും പൂവുകൾ വീണുകിടക്കുന്ന വഴിയോരങ്ങളും നിങ്ങൾക്ക് ഏറെ നയനമനോഹര കാഴ്ചകൾ തരുന്നതാണ്.ജമ്മുകശ്മീരിലെ നയനമനോഹര കാഴ്ചകളെല്ലാം വെറും 6 മിനിറ്റിലൂടെ വിവരിക്കുന്ന ഈ സിനിമ കണ്ട് കഴിഞ്ഞാൽ ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള ഈ സംസ്ഥാനത്തേയ്ക്ക് യാത്ര പോകാൻ നിങ്ങളെ പ്രേരിപ്പിക്കും എന്നത് തീർച്ചയാണ്.വെറും 6 മിനിട്ടുള്ള ഈ സിനിമ തീർച്ചയായും ഒന്ന് കണ്ടുനോക്കു.