ടൊയോട്ട 2.86 ദശലക്ഷം കാറുകൾ തിരിച്ചുവിളിച്ചു.

single-img
30 June 2016

toyota-yaris-ap

ടോക്കിയോ:ബാഷ്പീകരിക്കാവുന്ന ഇന്ധനത്തിന്റെ പുറന്തള്ളലിൽ ഉണ്ടായ പിഴവുമൂലം,ടൊയോട്ട ആഗോളതലത്തിൽ 2.86 ദശലക്ഷം വാഹനങ്ങൾ തിരിച്ചുവിളിച്ചു.

ഏപ്രിൽ 2006 നും ആഗസ്ത് 2015 നും ഇടയിൽ നിർമ്മിച്ച വാഹനങ്ങളാണ് വികിരണ നിയന്ത്രണ യൂണിറ്റിന്റെ സമ്മർദ്ദത്തിൽ തിരിച്ചു വിളിക്കുന്നത്.കൂട്ടത്തിൽ ജാപ്പനീസ് വാഹന നിർമാതാവിന്റെ ഹൈബ്രിഡ് പ്രേയസ് മോഡലും ഔറിസ് ഹാച്ച്ബാക്കും ,കൊറോള കോംപാക്ട് മോഡലുകളും തിരിച്ചു വിളിക്കുന്നുണ്ട്.

ഇതിനു മുൻപ് ജാപ്പാനീസ്‌ നിർമാതാവ് എയർബാഗ് നിർമാണത്തിന്റെ പിഴവ് മൂലം ലോക വ്യാപകമായി 1.43 ദശലക്ഷം പ്രേയസ്സും ലെക്സസ് മോഡലും തിരിച്ച് വിളിച്ചിരുന്നു .