വാട്ട്‌സ് ആപ്പ് നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

single-img
29 June 2016

whatsapp-se-blinda

വാട്‌സ് ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. വാട്‌സ് നിരോധിക്കുന്നത് സംബന്ധിച്ച പരാതി ടെലികോം തര്‍ക്ക പരിഹാര ട്രൈബ്യൂണലിന് നല്‍കാനാണ് കോടതി ഹര്‍ജികാരനോട് ആവശ്യപ്പെട്ടത്. ഹരിയാനയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ സുധിര്‍ യാദവ് നല്‍കിയ ഹര്‍ജിയിലാണ് വിധി വന്നത്.
തീവ്രവാദത്തിനും കുറ്റ കൃത്യങ്ങള്‍ക്കും സഹായകരമാകുന്ന ദേശീയ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായ വിധത്തില്‍ സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത വാട്സ്ആപ്പ്, വൈബര്‍, ടെലഗ്രാം, ഹൈക്ക്, സിഗ്നല്‍ തുടങ്ങിയ മെസ്സേജിങ് ആപ്പുകള്‍ നിരോധിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.