‘എന്തുകൊണ്ട് നോട്ട ഇല്ല’ ?;ബാലറ്റ് പേപ്പറിൽ ചോദ്യവുമായി പിസി ജോർജ്ജ്

single-img
29 June 2016

pc-george-media.jpg.image.576.432

സ്‌പീക്കർ തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് അസാധുവാക്കിയ സ്വതന്ത്ര അംഗം പി.സി.ജോർജ് ഡെപ്യൂട്ടി സ്‌പീക്കർ തിരഞ്ഞെടുപ്പിലും അത് ആവർത്തിച്ചു. ഡെപ്യൂട്ടി സ്‌പീക്കർ തിരഞ്ഞെടുപ്പ് സമയത്ത് ബാലറ്റ് പേപ്പർ വാങ്ങിയ ജോർജ് വോട്ട് ചെയ്യുന്നതിനുള്ള മുറിയിൽ കയറിപ്പോയി. തുടർന്ന് ബാലറ്റ് പേപ്പറിൽ, എന്തുകൊണ്ട് ‘നോട്ട’ (ഇവരാരും അല്ല) ഇല്ല എന്ന ചോദ്യം എഴുതിയ ശേഷം ഒപ്പിട്ട് ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കുകയായിരുന്നു.

ഇത്തവണ താന്‍ വോട്ടു രേഖപ്പെടുത്തുമെന്നും, സഭയില്‍ നിന്ന് പുറത്തു വന്ന ശേഷം വോട്ട് ചെയ്തത് ആര്‍ക്കാണെന്നു വെളിപ്പെടുത്തുമെന്നും പിസി ജോർജ്ജ് പറഞ്ഞിരുന്നു