വിക്രത്തിന്റെ മകള്‍ മരുമകളായി എത്തുന്നത് കരുണാനിധിയുടെ കുടുംബത്തിലേയ്ക്ക്

single-img
28 June 2016

vikram_daughter3x2തമിഴ് സൂപ്പര്‍ സ്റ്റാര്‍ ചിയാന്‍ വിക്രത്തിന്റെ മകള്‍ അക്ഷിത വിവാഹിതയാകുന്നു.കരുണാനിധിയുടെ ചെറുമകളുടെ മകനാണു വരൻ.അടുത്ത മാസം പത്താം തീയതിയാണ് അക്ഷിതയുടേയും മനു രഞ്ജിത്തിന്റെയും വിവാഹനിശ്ചയം.

ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ചെന്നൈയിലെ ഹോട്ടലില്‍ വെച്ചായിരിക്കും വിവാഹനിശ്ചയം. വളരെ സ്വകാര്യമായി നടത്തുന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും മാത്രമേ ക്ഷണിച്ചിട്ടുള്ളൂ. അടുത്ത വര്‍ഷമായിരിക്കും വിവാഹം.