‘അമ്മ’ സഞ്ചരിക്കുന്ന കാൻസർ നിർണയ ക്യാംപ് തുടങ്ങുന്നു

single-img
27 June 2016

13438923_907007542754919_6155974409756356603_nകൊച്ചി:മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ നേതൃത്വത്തിൽ സഞ്ചരിക്കുന്ന കാൻസർ നിർണായ ക്യാമ്പ് തുടങ്ങുമെന്ന് പ്രസിഡന്റ് ഇന്നസെന്റ് എം പി .എല്ലാ സജീകരണങ്ങളുമുള്ള വാഹനങ്ങൾ ഇതിനു നിരത്തിലിറക്കും.ഡോക്ടർമാർ അടക്കം വിദഗ്ധരടങ്ങുന്ന സഞ്ചരിക്കുന്ന രോഗനിർണയ ക്യാംപാണ് അവരുടെ കൂടി സഹകരണത്തോടെ തുടങ്ങുക.

ഗ്രാമീണ മേഖല കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന ക്യാമ്പ് വാഹനം നാലു മാസത്തിനകം നിരത്തിലിറക്കാനാണ് ഉദ്ദേശിക്കുന്നത്.മാമ്മോഗ്രാം യൂണിറ്റ് അടക്കമുള്ള സൗകര്യങ്ങൾ വാഹനത്തിലുണ്ടായേക്കും.സ്തനാർബുദം പ്രോസ്റ്റേറ്റു ക്യൻസർ പോലുള്ളവ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തുകയാണ് ഉദ്യമത്തിന്റെ ലക്ഷ്യമെന്നും ഇന്നസെന്റ് പറഞ്ഞു.താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിനു ശേഷം വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.