കോടതിമുറിയില്‍ ജീവനക്കാരിക്ക്‌ പ്രകൃതിവിരുദ്ധ പീഡനം:ബഞ്ച്‌ ക്‌ളാര്‍ക്ക്‌ അറസ്‌റ്റിലായി

single-img
24 June 2016

image (17)
ആലുവ: കോടതിമുറിയില്‍ താല്‍ക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച ബഞ്ച്‌ ക്‌ളാര്‍ക്ക്‌ അറസ്‌റ്റില്‍. യുവതിയുടെ പരാതിയില്‍ കാലടി സ്വദേശി മാര്‍ട്ടിനെയാണ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. രണ്ടു മാസത്തിനിടയില്‍ പല തവണ പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയ ആക്കിയതായും ജോലി ഭീതിയില്‍ എല്ലാം സഹിക്കുകയായിരുന്നെന്നുമാണ്‌ യുവതി പരാതിയില്‍ പറഞ്ഞത്‌.

രാവിലെ മറ്റ് ജീവനക്കാര്‍ എത്തുന്നതിന് മുന്‍പായിരുന്നു ഇയാള്‍ യുവതിയെ പീഡനത്തിന് ഇരയാക്കിയിരുന്നത്. മിക്ക ദിവസങ്ങളിലും പ്രതി രാവിലെ ഒന്‍പതരയോടെ കോടതിയില്‍ എത്തിയിരുന്നു. കോടതിയായിരുന്നതിനാല്‍ മറ്റാരും പരിസരത്തേക്ക് ചെന്ന് നോക്കാറില്ല എന്നത് പ്രതിക്ക് സൗകര്യമായി.

യുവതി കരയുന്നത്‌ പലപ്പോഴും കണ്ടിരുന്നെങ്കിലും സഹപ്രവര്‍ത്തകരോ മറ്റുള്ളവരോ കാര്യം മനസ്സിലായിരുന്നില്ല. എന്നാല്‍ മാനസീകാസ്വാസ്‌ഥ്യത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണു സംഭവം പുറത്തായത്.

ഴിഞ്ഞ ദിവസമായിരുന്നു യുവതി പരാതി നല്‍കിയത്‌. ഇക്കാര്യത്തില്‍ വ്യക്‌തത വരുത്താന്‍ വേണ്ടിയായിരുന്നു അറസ്‌റ്റ് താമസിപ്പിച്ചത്‌. ഏപ്രില്‍ മെയ്‌ മാസങ്ങളില്‍ ആയിരുന്നു ഇയാള്‍ യുവതിയെ പീഡനത്തിന്‌ ഇരയാക്കിയത്‌.