അപകടം നടന്നാലുടൻ ആമ്പുലൻസിനെ വിവരമറിയിക്കുന്ന ഹെൽമെറ്റ്

maxresdefault (10)

ഉപഭോക്താവിന് പൂർണ സംരക്ഷണം ഏർപ്പെടുത്തി തായ് കമ്പനി പുതിയ ഹെല്മറ്റ് നിർമാണത്തിന് തുടക്കമിട്ടു ഹെല്പ്മെറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ഹെല്‍മെറ്റ്‌ എന്തെങ്കിലും അപകടം നടന്ന്നാല്‍ ആമ്ബുലന്സിനെ വിവരമറിയിക്കാന്‍ ഏറെ ഉപകാരപ്രദമാണ്. സ്മാര്‍ട്ട്‌ ഫോണ്‍ ടെക്നോളജി ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത്.അതായത് ഒരു സിം കാര്‍ഡ്‌, ജി പി എസ്, ഇന്പുട്ട് സെന്സേര്സ്’ റീചാര്‍ജു ചെയ്യാന്‍ കഴിയുന്ന ബാറ്റെറികള്‍ എന്നിവയുടെ സഹായത്താലാണ് ഹെല്‍മെറ്റ്‌ പ്രവര്‍ത്തിക്കുന്നത്.

വലിയ അപകടങ്ങള്‍ നടന്നാല്‍ മാത്രമേ ഈ ഹെല്‍മെറ്റിന്റെ അലാറം പ്രവര്തിക്കുക്കയുള്ളൂ. ചെറിയ തോതിലുള്ള മുട്ടലുകാലോ തട്ടലുകാലോ ഉണ്ടായികഴിഞ്ഞാല്‍ അലാറം പ്രവര്‍ത്തിക്കില്ല. പക്ഷെ,ഒരു വലിയ അപകടം ഉണ്ടാവുകയോ ബൈക്കില്‍ നിന്ന് തെറിച്ചു വീഴുകയോ,അബോധാവസ്ഥയില്‍ ആവുകയോ ചെയ്യുകയാണെങ്കില്‍ ഇ ഹെല്‍മെറ്റ്‌ നിങ്ങള്‍ക്ക് ഏറെ സഹായകമാകും. ഒപ്പം ചികിൽസാ സഹായം ലഭിക്കുകയും ചെയ്യും.

ഇതിനു വേണ്ടി ഹെല്‍മറ്റ് നിർമാതാകളായ തായി കമ്പനിക്കാര്‍ ഒരു വെബ്സൈറ്റ് തുടങ്ങി ഉപഭോക്താകള്‍ക്ക് തങ്ങളുടെ മേല്‍വിലാസം ബെന്ധപെടാനുള്ള വിവരങ്ങള്‍ എല്ല്ലാം വെബ്‌സൈറ്റില്‍ രജിസ്ടര്‍ ചെയ്യാം. അടിയന്തര ഘട്ടങ്ങളില്‍ ഇത് ഏറെ പ്രയോജനമാണ്.പദ്ധതി ഒരു പരീക്ഷണ അടിസ്ഥാനത്തിലാണ് തയാറാക്കുന്നത്.