അവർ വളര്‍ന്നു ,പ്രശസ്തരായി,ഒടുവില്‍ ഒന്നുചേരാന്‍ തീരുമാനിച്ചു.ആരാണീ ഓമനകള്‍ ?

single-img
21 June 2016

tots_650x400_41466417577പിതൃദിനത്തില്‍ ട്വിറ്ററില്‍ കാണപ്പെട്ട ഈ രണ്ടു ചിത്രങ്ങളിലും ഉള്ളത് മറ്റാരുമല്ല.സിനിമ രംഗത്തെ പ്രതിഭ അനുഷ്ക ശര്‍മയും ക്രിക്ക്റ്റ് പ്രേമികളുടെ ഹൃദയമിടുപ്പായ വിരാട് കൊഹിലിയുമാണ്.ഇവര്‍ മികച്ച താര ജോഡികളായി ആരാധകരുടെ മനസ്സില്‍ ഇടംനേടിയെങ്കിലും അവരുടെ ബന്ധം നിലവില്‍ സ്ഥിരീകരിക്കാത്ത അവസ്ഥയിലാണ്.മുകളിലത്തെ ചിത്രങ്ങളില്‍ നിന്നും വളരെ വ്യക്തമായി ഈ ഓമനകള്‍ അനുഷ്ക ശര്‍മയും വിരാട് കൊഹിലിയുമാനെന്നു എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ സാധിക്കും.


പിതൃ ദിനത്തില്‍ അനുഷ്ക പിതാവാണെന്റെ ഹീറോ എന്ന് ട്വിറ്ററില്‍ കുറിച്ചു.കോഹിലി വൈകാരിക നിമിഷങ്ങളാണ് പങ്കുവെച്ചത്.അദ്ധേഹത്തിന്റെ അച്ചന്‍ കൊഹിലിക്ക് പതിനെട്ടു വയസായപ്പോള്‍ നഷ്ടപെടുകയായിരുന്നു.


അനുഷ്കയും വിരാട് കൊഹിലിയും 2013 ലാണ് ഒന്നിച്ചത്. പിന്നീട് അവരുടെ ബന്ധം വളര്‍ന്നു.എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അവരുടെ ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടായി എന്ന് റിപ്പോര്‍ട്ട്‌ വന്നിരുന്നു.എന്നാല്‍ ഇപ്പോള്‍ വീണ്ടും അവര്‍ ഒന്നിച്ചു പല സ്ഥലങ്ങളിലും പ്രത്യക്ഷപ്പെടുന്നു.