തിരുവനന്തപുരത്ത് ഒൻപതുവയസ്സുകാരന്റെ രണ്ടു കൈയും തിരിച്ചൊടിച്ച് രണ്ടാനച്ഛന്റെ കൊടും ക്രൂരത;സഹോദരിക്കും മർദനമേറ്റു

single-img
17 June 2016

13457733_560184614190245_801174709_n

വലിയതുറയിൽ സഹോദരങ്ങളെ രണ്ടാനച്ഛന്‍ ക്രൂരമായി മർദിച്ചു. ഒൻപതുവയസ്സുകാരന്റെ രണ്ടു കൈയും തിരിച്ചൊടിച്ചു. കുട്ടിയെ മൂന്നുതവണ എടുത്തെറിഞ്ഞു,കുട്ടിയുടെ മുഖത്തും പരുക്കുണ്ട്. 11 വയസ്സുള്ള സഹോദരിക്കും മർദനമേറ്റു. രണ്ടാനച്ഛൻ മദ്യപിച്ചെത്തിയശേഷമാണ് മർദനം നടത്തിയത്.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് കുട്ടികളെ രക്ഷിച്ചത്. സംഭവത്തില്‍ വലിയതുറ പൊലീസ് കേസെടുത്തു. പ്രതി ഒളിവിലാണു.വലിയതുറയിലുള്ള വർക്ക്ഷോപ്പിൽ ജോലിചെയ്യുന്ന കണ്ണൻ എന്നയാളാണ് കുട്ടിയുടെ രണ്ടാനച്ഛൻ.അനുസരണക്കേട് കാട്ടിയതിനാണു കുട്ടികളെ മർദ്ദിച്ചതെന്ന് കുട്ടികളുടെ മാതാവ് പറഞ്ഞു.കുട്ടികൾക്ക് ക്രൂരമായി മർദ്ദനമേറ്റിട്ടും ഇവരെ ആശുപത്രിയിലെത്തിയ്ക്കാൻ അമ്മയും രണ്ടാനച്ഛനും തയ്യാറായില്ല.