ബ്രീട്ടീഷ് എംപി വെടിയേറ്റ് മരിച്ചു

single-img
17 June 2016

ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടിയുടെ വനിതാ എംപി വെടിയേറ്റ് മരിച്ചു.വടക്കന്‍ ലണ്ടനിലെ ബാട്ലി ആന്‍ഡ് സ്‌പെന്‍ മണ്ഡലത്തിലെ എംപിയായ ജോ കോക്സ് (41) ആണ് കൊല്ലപ്പെട്ടത്. മണ്ഡലത്തില്‍ വോട്ടര്‍മാരുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ഇവർക്ക് വെടിയേറ്റത്.

യൂറോപ്യന്‍ യൂണിയനില്‍ തുടരണമോ എന്ന വിഷയത്തില്‍ 23 ന് ജനഹിതപരിശോധന നടക്കാനിരിക്കേയാണ് യൂറോപ്യന്‍ യൂണിയന്‍ അനുകൂല നിലപാടുളള എം പി ജോ കോക്‌സിന് വെടിയേറ്റത്.

വെസ്റ്റ് യോര്‍ക്ഷറിലെ ബിര്‍സ്റ്റാളിലാണ് അക്രമം നടന്നത്. പൊതുപരിപാടിക്കിടെ അക്രമി എംപിയെ കുത്തിപ്പരുക്കേല്‍പിച്ചശേഷം വെടിവെക്കുകയായിരുന്നു എന്നാണ് വിവരം. രണ്ട് പ്രവശ്യം വെടിയുതിർത്തെന്നും താഴെ വീണ വീണ എംപിയെ പ്രതി ചവിട്ടിയെന്നുമാണ് ദൃക്‌സാക്ഷികളുടെ മൊഴി. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.