ഭൂമിയിലെ ജോലി മടുത്തോ?ചൊവ്വാ ഗ്രഹത്തിലേയ്ക്ക് ജോലിക്കാരെ ആവശ്യമുണ്ട്

single-img
17 June 2016

 

13446095_560222897519750_150411515_oചൊവ്വയില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവരെ തേടി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ പരസ്യം.ചൊവ്വയിലേക്ക് വിവിധ ജോലികള്‍ക്ക് ആളെ തേടിയുള്ള പരസ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ വൈറലായിക്കഴിഞ്ഞു.2030 ആകുമ്പോഴേക്കും ചൊവ്വയില്‍ ഭൂമിയ്ക്ക് സമാനമായി മനുഷ്യനു ജീവിയ്ക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കാന്‍ കഴിയുമെന്നാണ് നാസ കരുതുന്നത്

പരസ്യങ്ങളിലൂടെ ഭൂമിക്ക് പുറത്തുള്ള ജീവിതത്തെക്കുറിച്ച് ജനങ്ങളെ ചിന്തിപ്പിക്കാനാണ് നാസ ലക്ഷ്യമിടുന്നത്. ഈ വര്‍ഷം ആദ്യത്തോടെ ബഹിരാകാശ ടൂറിസത്തെക്കുറിച്ച് വിശദീകരിക്കുന്ന ഒരു ചെറു വിവരണം നാസ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.കെന്നഡി സ്‌പേസ് സെന്ററിലെ സന്ദര്‍ശന മുറിയിലാണ് ചൊവ്വയിലേക്ക് അധ്യാപകരെയും കൃഷിക്കാരെയും മറ്റ് തൊഴിലുകള്‍ അഭ്യസിച്ചിട്ടുള്ളവരെയും ആവശ്യപ്പെട്ടു കൊണ്ടുള്ള പരസ്യങ്ങള്‍ നല്‍കിയിരുന്നത്. ഇത് ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്.