ആന്ധയിൽ നിന്നുള്ള അരി വരവ് നിലച്ചു;കേരളത്തിൽ അരിവില അഞ്ചുരൂപവരെ വര്‍ധിച്ചു.

single-img
7 June 2016

516057

ഒരാഴ്ചയായി ആന്ധ്രയില്‍ നിന്നുള്ള അരി വരവ് നിലച്ചതോടെ മൊത്തവിപണിയില്‍ അരിവില അഞ്ചുരൂപവരെ വര്‍ധിച്ചു.ഒരാഴ്ചയായി ഒരു ചാക്ക് അരി പോലും ആന്ധ്രയില്‍ നിന്ന് കയറ്റിവിടുന്നില്ല. നെല്ലുല്‍പാദനം കുറഞ്ഞതുകൊണ്ടാണന്നാണ് വിതരണം കുറച്ചതെന്നാണ് മില്ലുടമകളുടെ വിശദീകരണം. എന്നാല്‍ കൃത്രിമക്ഷാമം സൃഷ്ടിച്ച് അരിവില കൂട്ടുകയാണ് മില്ലുടമകളുടെ ലക്ഷ്യം.

12 റാക്ക് അരിയാണ് ഒരുമാസം ആന്ധ്രയില്‍ നിന്ന് എത്തിയിരുന്നത്. ഒരു റാക്കില്‍ 2,500 ടണ്‍ വരെ. പക്ഷേ, കഴിഞ്ഞമാസം വന്നത് വെറും നാല് റാക്ക് മാത്രമായിരുന്നു

പ്രതിസന്ധി തുടര്‍ന്നാല്‍ അരിവില ഇനിയും ഉയരും. കണ്‍സ്യൂമര്‍ഫെഡ് ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ കുടിശിക നല്‍കാത്തതുമൂലവും ആന്ധ്രയിൽ നിന്ന് അരി കയറ്റി അയയ്ക്കാതിരിയ്ക്കാൻ കാരണമായിട്ടൂണ്ട്.