പൂവരണി പീഡനക്കേസ്: ഒന്നാം പ്രതിക്ക് 25 വര്‍ഷം തടവും നാല് ലക്ഷം രൂപ പിഴയും

single-img
27 May 2016

rape-2

 

കോട്ടയം: കോളിളക്കം സൃഷ്‌ടിച്ച പൂവരണി പെൺവാണിഭക്കേസിൽ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറു പ്രതികളുടെ ശിക്ഷ വിധിച്ചു. ഒന്നാം പ്രതി അയർക്കുന്നം മുണ്ടൻതറയിൽ ലിസിയ്‌ക്ക് 25 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും വിധിച്ചു. രണ്ട്, മൂന്ന്, അഞ്ച് പ്രതികൾക്ക് 6 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കേസിൽ അഞ്ചു പേരെ കോടതി വെറുതെ വിട്ടിരുന്നു. ഒരാൾ വിചാരണക്കാലത്ത് ആത്മഹത്യ ചെയ്‌തിരുന്നു

 

ഒന്നാം പ്രതിയ്ക്ക് നാല് വകുപ്പുകളിലായാണ് ശിക്ഷ. 366 A, 372, 373 വകുപ്പുകള്‍ പ്രകാരം 21 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണം. 120 Bപ്രകാരമാണ് നാല് വര്‍ഷം തടവ് ശിക്ഷ. . എട്ടാംക്ലാസില്‍ പഠിച്ചിരുന്ന പാലാ പൂവരണി സ്വദേശിനിയായ പെണ്‍കുട്ടി പീഡനത്തെതുടര്‍ന്ന് എയ്്ഡ് ബാധിച്ചാണ് മരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, വില്പന നടത്തല്‍, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

 

2008 മേയ് 27നാണ് ബന്ധുവായ സ്ത്രീ തന്റെ മകളെ പലര്‍ക്കും കാഴ്ചവച്ചതായി പൂവരണി സ്വദേശിനി പരാതി നല്‍കിയത്.