ഒബാമ ഇന്ന് ഹിരോഷിമയില്‍

single-img
27 May 2016

obama-large_trans++eo_i_u9APj8RuoebjoAHt0k9u7HhRJvuo-ZLenGRumA (1)

ഹിരോഷിമയിലേക്ക് ഇതാദ്യമായി ഒരു അമേരിക്കന്‍ പ്രസിഡന്‍റ് എത്തുന്നു. ജി7 ഉച്ചകോടിക്കായി തലസ്ഥാനമായ ടോക്യോവിലത്തെിയ ബറാക് ഒബാമ വെള്ളിയാഴ്ച സമ്മേളനം സമാപിച്ചാലുടന്‍ പ്രത്യേക വിമാനത്തില്‍ ഹിരോഷിമയുടെ പ്രേതഭൂമിയിലേക്ക് തിരിക്കും.

 

ലോകമാഹായുദ്ധത്തില്‍ അമേരിക്കയുടെ ആണവായുധ ആക്രമണത്തിന് നിധേയമായ ഹിരോഹിമയില്‍ ഇന്നും ആ ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളുണ്ട്. ഇവര്‍ അവിടെ ഒബാമയെ സ്വീകരിക്കാനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടോക്യോവില്‍നിന്ന് ഒബാമയെ ജപ്പാന്‍ പ്രസിഡന്റ് ഷിന്‍സോ ആബെയും അനുഗമിക്കുന്നുണ്ട്.

 

2009ല്‍തന്നെ, ഹിരോഷിമ സന്ദര്‍ശിക്കാനുള്ള ആഗ്രഹം ഒബാമ പരസ്യമാക്കിയതാണ്. കഴിഞ്ഞമാസം, യാത്രാ പദ്ധതികള്‍ അദ്ദേഹത്തിന്‍െറ ഓഫിസ് പുറത്തുവിടുകയും ചെയ്തു. ആണവായുധ പ്രയോഗങ്ങള്‍ തീര്‍ത്തും ഇല്ലാതാക്കുക എന്ന സന്ദേശം നല്‍കുകയാണ് ഒബാമയുടെ ഹിരോഷിമ സന്ദര്‍ശനത്തിന്‍െറ ലക്ഷ്യമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.