കടല്‍ക്കൊല കേസില്‍ പ്രതിയായ ഇറ്റാലിയന്‍ നാവികന് നാട്ടിലേക്ക് പോകാന്‍ സുപ്രീംകോടതി അനുമതി

single-img
26 May 2016

marines_1305304f

 

കടല്‍ക്കൊല കേസില്‍ ഇന്ത്യയിലുള്ള ഇറ്റാലിയന്‍ നാവികന്‍ സാല്‍വത്തോറെ ജറോമിന് നാട്ടില്‍ പോകാന്‍ സുപ്രീം കോടതി അനുമതി നല്‍കി. ഉപാധികളോടെയാണ് നാവികനെ ഇറ്റലിയിലേക്ക് അയക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ഇതിനായി നാവികന്‍ സമര്‍പ്പിച്ച ഹര്‍ജിയെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തില്ല എന്നതും ശ്രദ്ധേയമാണ്.

 

 

നാല് വര്‍ഷമായി ഇന്ത്യയിലെ ഇറ്റാലിയന്‍ എംബസിയിലാണ് ജിറോണ്‍ കഴിയുന്നത്. കേസിലെ മറ്റൊരു പ്രതി
പ്രതിയായ മാസിമിലാനോ ലത്തോറെയെ നേരത്തേ ഇറ്റലിയിലേക്കു മടക്കി അയച്ചിരുന്നു.

 

 

2012 ഫെബ്രുവരിയിലാണ് കേരള തീരത്തുവച്ച് സാല്‍വത്തോറെയും മാസിമിലാനെയും എന്റിക്ക ലെക്‌സി എന്ന കപ്പലില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയത്.