വിഎസിന് ക്യാബിനറ്റ് റാങ്കോടെ സര്‍ക്കാരിന്റെ ഉപദേശക പദവി നല്‍കാന്‍ തീരുമാനം

single-img
26 May 2016

 

18tvcgn03_VS_Re_19_1242346f

കാബിനറ്റ് റാങ്കോടെ ഇടതുമന്ത്രിസഭയുടെ ഉപദേശക സ്ഥാനം വി.എസ്. അച്യുതാനന്ദന്‍ ഏറ്റെടുക്കും. ഇതുകൂടാതെ ഇടതുമുന്നണി അധ്യക്ഷപദവിയും അദ്ദേഹത്തിന് ലഭിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് വിഎസിനെ തിരിച്ചെടുക്കാനും ധാരണയായിട്ടുണ്ട്.

 

പുതിയ പദവികള്‍ ഏറ്റെടുക്കുമെന്ന് വിഎസ് വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയനെ പാര്‍ട്ടി തെരഞ്ഞടുത്തത് മുതല്‍ വിഎസിന്റെ സ്ഥാനം സംബന്ധിച്ച് ആശങ്കകള്‍ നിലനിന്നിരുന്നു.

 

 

ഇതിനിടെയാണ് ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ വിഎസിന്റെ കൈകളിലേക്ക് ഒരു കുറിപ്പ് എത്തിയതിന്റെ ചിത്രം പുറത്തുവന്നത്. തുണ്ടു കടലാസില്‍ ഇംഗ്ലീഷില്‍ എഴുതിയിരുന്നതിന്റെ മലയാള പരിഭാഷ ഇങ്ങനെ: ‘കാബിനറ്റ് റാങ്കോടെ സര്‍ക്കാരിന്റെ ഉപദേശകന്‍, ഇടതുമുന്നണി അധ്യക്ഷപദവും’ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും പാര്‍ട്ടി ഉള്‍പ്പെടുത്തും’. എന്നായിരുന്നു.മനോരമയാണു ചിത്രം പ്രസിദ്ധീകരിച്ചത്.

 

മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടതില്‍ വിഎസിന് ഉണ്ടായിരിക്കുന്ന വൈഷമ്യം ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് പുതിയ പദവികള്‍ നല്‍കിയിരിക്കുന്നതെന്നാണ് സൂചന