പത്താന്‍കോട്ട് മാതൃകയില്‍ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ആക്രമണത്തിന് നീക്കം.

single-img
25 May 2016

PM Modi does aerial survey of Pathankot Air Force base

 
പത്താന്‍കോട്ട്, ഗുര്‍ദാസ്പുര്‍ മോഡലില്‍ വടക്കേ ഇന്ത്യന്‍ നഗരങ്ങളില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ തീവ്രവാദ സംഘടനകള്‍ രഹസ്യ നീക്കം നടത്തുന്നതായി മിലിറ്ററി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പഞ്ചാബ് സര്‍ക്കാരിന് കൈമാറിയ രഹസ്യവിവരത്തിലാണ് ഇതു സംബന്ധിച്ച വിവരം.പുതിയ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ പാക് ഒക്കാറ സ്വദേശിയും ജെയ്‌ഷെ കമാന്‍ഡറുടെ അവൈസ് മുഹമ്മദ് മലേഷ്യയിലേക്ക് കടന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ വെബ്‌സൈറ്റ് വാര്‍ത്ത പുറത്തുവിട്ടു. വ്യാജ പാസ്‌പോര്‍ട്ടില്‍ മലേഷ്യ വഴി ഇന്ത്യയിലേക്ക് അവൈസിനെ എത്തിക്കാനാണ് ജെയ്‌ഷെയുടെ പദ്ധതി.

 
പഠാന്‍കോട്ട് ആക്രമണം സംബന്ധിച്ച അന്വേഷണത്തിനായി പാക് സംയുക്ത അന്വേഷണ സംഘം ഇന്ത്യയിലെത്തി രണ്ടുമാസം പിന്നിടുമ്പോഴാണ് പുതിയ ആക്രമണ പദ്ധതിയുടെ രഹസ്യ വിവരം ലഭിക്കുന്നത്. ഭീകരരെ പരിശീലിപ്പിക്കുന്നതിനായി പാകിസ്താനിലെ പഞ്ചാബിലും ഖൈബര്‍ പഖ്തുണ്‍ഖാവയിലും ജെയ്‌ഷെ കേന്ദ്രങ്ങള്‍ തുറന്നുകഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്താനിലെ ബവല്‍പൂരിലും പരിശീലനം നടക്കുന്നുണ്ട്.