താന്‍ മുഖ്യമന്ത്രിയാകുമ്പോള്‍ തന്റെ സ്വന്തക്കാരെന്ന് പറഞ്ഞ് ചിലര്‍ പ്രത്യക്ഷപ്പെടും,ഇത്തരം അവതാരങ്ങളെ സൂക്ഷിക്കണം:പിണറായി വിജയൻ

single-img
24 May 2016

pinarayi-smiling

 

നാളെ സത്യപ്രതിജ്ഞ ചെയ്യുന്നത് ജനങ്ങളുടെ സര്‍ക്കാറായിരിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാറിന് കക്ഷി രാഷ്ട്രിയ വ്യത്യാസം ഉണ്ടാകില്ല. ജാതിമത വ്യത്യാസങ്ങള്‍ക്ക് അതീതമായിട്ടുള്ള സര്‍ക്കാറായിരിക്കും. ജന നന്‍മക്കും നാടിന്‍െറ ഒരുമക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നും പിണറായി പറഞ്ഞു.

 

 

താന്‍ മുഖ്യമന്ത്രിയാകുമ്പോള്‍ തന്റെ സ്വന്തക്കാരെന്ന് പറഞ്ഞ് ചിലര്‍ പ്രത്യക്ഷപ്പെടാമെന്നും ചിലര്‍ ഇപ്പോള്‍ തന്നെ ഇങ്ങനെ ഇറങ്ങിയിട്ടുണ്ട്. ഇത്തരം അവതാരങ്ങളെ സൂക്ഷിക്കണം. ഇങ്ങനെ നടക്കുന്നവര്‍ക്ക് തന്റെ രീതി അറിയില്ല. ഇവരും അഴിമതിയുടെ ഭാഗമാണ്. ഇക്കാര്യം തനിക്ക് മാത്രമല്ല എല്ലാവര്ക്കും ബാധകമാണെന്നും പിണറായി പറഞ്ഞു.

 

 
സാംസ്കാരിക നായകര്‍, മത പുരോഹിതര്‍, രക്തസാക്ഷി കുടുംബങ്ങള്‍, സമൂഹത്തിന്‍െറ വിവിധ ശ്രേണികളിലെ ഉന്നതരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്നും പിണറായി അറിയിച്ചു. പാര്‍ട്ടിയുടെ വിജയത്തിന് വേണ്ടി രാപ്പകല്‍ കഷ്ടപ്പെട്ടവര്‍ക്കും നന്ദി പറയുന്നതായും അദ്ദേഹം വ്യക്തമാക്കി.