കാമുകിയെ ഞെട്ടിച്ച് പാരച്യൂട്ടില്‍ പറന്നുവന്ന്‌ വിവാഹാഭ്യത്ഥന നടന്നാൻ ശ്രമിച്ച യുവാവിന്റെ ലക്ഷ്യം തെറ്റി;മരത്തിൽ കുടിങ്ങിയ യുവാവിനെ തനിയ്ക്ക് വേണ്ടെന്ന് യുവതിയും

single-img
24 May 2016

34850E7800000578-3604442-image-m-2_1463993586987

 

 

കാമുകിയെ ഞെട്ടിയ്ക്കാൻ ശ്രമിച്ച യുവാവിനു “പണിപാളി”.വ്യത്യസ്‌തമായ രീതിയിൽ വിവാഹാഭ്യർത്ഥന നടത്താൻ ശ്രമിച്ച ചൈന സ്വദേശിയായ യുവാവാണു കുടുക്കിലായത്.പാരച്യൂട്ടില്‍ പറന്നുവന്ന്‌ ഇഷ്‌ടപ്പെട്ട യുവതിയുടെ മുന്നിലെത്തി വിവാഹാഭ്യര്‍ത്ഥന നടത്തണമെന്നായിരുന്നു ഈ യുവാവിന്റെ ലക്ഷ്യം. അതിനായി എല്ലാ സജ്‌ജീകരണങ്ങളും ഒരുക്കി.

 

34850AD900000578-3604442-image-m-7_1463993661905

പാരച്യൂട്ടിൽ പറന്ന് വന്നെങ്കിലും യുവാവിനു പണിയായത് ഒരു മരമാണു.നിലത്തിറങ്ങുന്നതിന്‌ തൊട്ടു മുന്‍പ്‌ ലക്ഷ്യം തെറ്റി യുവാവ്‌ മരത്തില്‍ തങ്ങിനില്‍ക്കുകയും ചെയ്‌തു. യുവാവിന്റെ കഷ്‌ടകാലത്തിന്‌ ഇത്‌ യുവതി കാണുകയും ചെയ്‌തു.

34850F0800000578-3604442-image-m-11_1463993751044

3485103000000578-3604442-The_woman_walked_away_after_rejecting_the_man_s_long_winded_atte-m-20_1463995957195

 

ഒടുവിൽ അഗ്നിശമന സേനയെത്തിയാണ്‌ യുവാവിനെ മരത്തില്‍ നിന്നും നിലത്തിറക്കിയത്‌. നിലത്തിറങ്ങിയ യുവാവ് വുമായി യുവതിക്ക്‌ മുമ്പില്‍ എത്തി തന്നെ വിവാഹം കഴിക്കാമോ എന്ന് അഭ്യർഥിച്ചെങ്കിലും യുവതി തയ്യാറായില്ല.യുവാവിന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ച്‌ യുവതി നടന്നുപോകുകയാണ്‌ ചെയ്‌തത്‌.എന്തായാലും മരം ഒരു വരം എന്ന് പറഞ്ഞവനെ ഓടിച്ചിട്ടടിക്കണം എന്നാണു ഇപ്പോൾ യുവാവിന്റെ പക്ഷം