ലിപ് ലോക്ക് രംഗം അറിയാതെ ചെയ്തതല്ല;സംവിധായകന്‍ പറഞ്ഞത് കള്ളം: കാജല്‍ അഗര്‍വാള്‍

single-img
24 May 2016

liplockkajol545

 

 

ദൊ ലഫ്‌സോം കി കഹാനി’ എന്ന ഹിന്ദി ചിത്രത്തില്‍ നായകന്‍ രണ്‍ദീപ് ഹൂഡയുമായി താന്‍ നടത്തുന്ന ലിപ്‌ലോക്ക് തന്റെ അറിവോടെയാണെന്നും അല്ലാതെ അപ്രതീക്ഷിതമായി സംഭവിച്ചതല്ലെന്നും നടി കാജല്‍ അഗര്‍വാള്‍ പറഞ്ഞു.തിരക്കഥയില്‍ അങ്ങനെയൊരു രംഗം എഴുതിയിരുന്നില്ലെന്നും കഥാപാത്രത്തിന്റെ വികാരം ഉള്‍ക്കൊണ്ടഭിനയിച്ച രണ്‍ദീപ് അപ്രതീക്ഷിതമായി കാജലിനെ ചുംബിക്കുകയുമായിരുന്നെന്നാണ് സംവിധായകന്‍ ദീപക് തിജോരി നേരത്തേ ദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞത്. എന്നാല്‍ സംവിധായകന്‍ പറയുന്നത് കള്ളമാണെന്നാണ് കാജല്‍ ഇപ്പോള്‍ പറയുന്നത്.

 

 

കാഴ്ചാ വൈകല്യമുള്ള ഒരു കഥാപാത്രമാണ് ചിത്രത്തില്‍ എന്റേത്. അതിനാല്‍ അവളോട് ആര്‍ക്കെങ്കിലും സ്‌നേഹം പ്രകടിപ്പിക്കണമെങ്കില്‍ ശാരീരികമായ ഒരു അടുപ്പം വേണ്ടിവരും. എന്നാല്‍ ഈ രംഗത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ആദ്യം താന്‍ എതിര്‍ത്തെന്ന് കാജല്‍ പറഞ്ഞു.