അവസാനിപ്പിയ്ക്കൂ ഈ അധിക്ഷേപം!അസമിലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി എംഎല്‍എയെ ‘ഹോട്ട് എം.എല്‍.എ’ എന്ന് വിളിപ്പേര് നല്‍കി സോഷ്യല്‍ മീഡിയ;അതിരുവിട്ട പരിഹാസത്തിനെതിരെ പ്രതിഷേധവുമായി ബിജെപി

single-img
24 May 2016

 

Angoorlata_B_230516
പ്രശസ്ത അസാമീസ് അഭിനേത്രി അങ്കുര്‍ലതാ ദേഖ അസം നിയമസഭയിലേക്ക് ബിജെപി പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ അവരുടെ പഴയകാല ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഷെയർ ചെയ്യുകയാണു ഒരു വിഭാഗം. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ ഇന്ത്യയിലെ ഏറ്റവും ഹോട്ട് എം.എല്‍.എ എന്ന വിളിപ്പേര് ദേഖയ്ക്ക് നല്‍കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.ഭാരതത്തിന്റെ സദാചാര മൂല്യങ്ങളെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന സംഘ്പരിവാറുകാര്‍ക്ക് അങ്കുര്‍ലതയുടെ കാര്യത്തില്‍ ഒന്നും പറയാനില്ലേ എന്നാണു ചിലർ സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത്.അങ്കുര്‍ലതാ ദേഖ ആറായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ന്യുനപക്ഷ വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലത്തില്‍ നിന്നാണ് മോഡി ആരാധികയായ ദേഖ വിജയിച്ചു കയറിയത്.

 

Angoorlata33333 (1)
അതേസമയം സോഷ്യല്‍ മീഡിയയില്‍ ലൈംഗിക ചുവയുള്ള ട്രോളുകള്‍ക്ക് എതിരെ പ്രതിഷേധവും ശക്തമായുണ്ട്.ട്രോളുകളില്‍ എന്തൊക്കെ പരിഹാസം ഉണ്ടായാലും ടെലിവിഷന്‍ താരം എന്ന നിലയിലുള്ള തന്റെ ജനപ്രീതി തെരഞ്ഞെടുപ്പ് വിജയത്തിന് സഹായിച്ചുവെന്നാണ് ദേഖയുടെ നിലപാട്. തന്നെപ്പോലുള്ളവര്‍ക്കും സമൂഹത്തില്‍ പോസിറ്റീവായ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ കഴിയുമെന്ന് തെളിയിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

അങ്കുര്‍ലതയുടെ ചൂടന്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ബിജെപി പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്. അഭിനേത്രി എന്ന നിലയില്‍ അങ്കുര്‍ലത അവരുടെ ജോലി മാത്രമാണ് ചെയ്തിരുന്നതെന്നും എംഎല്‍എ എന്ന നിലയിലുള്ള അവരുടെ പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തപ്പെടേണ്ടതെന്നുമാണ് ബിജെപി അനുഭാവികളുടെ വാദം.