ഹിന്ദുക്കളെ സംരക്ഷിയ്ക്കാനെന്ന പേരിൽ ആയുധപരിശീലനവുമായി ബജ്റംഗ് ദൾ;ലക്ഷ്യം അടുത്തുവരുന്ന യുപി തിരഞ്ഞെടുപ്പ്?

single-img
23 May 2016

13262151_550360011839372_678886423_o

 

ഹിന്ദുത്വ തീവ്ര സംഘടനയായ ബജ്റംഗ് ദൾ കേഡർമാർക്ക് ആയുധ പരിശീലനം നൽകുന്നു.അയോധ്യയിലാണു അംഗങ്ങൾക്ക് തോക്കും ലാത്തിയും വാളുകളും ഉപയോഗിച്ചുള്ള പരിശീലനം നൽകിയത്.ഹിന്ദുക്കളെ സംരക്ഷിയ്ക്കാനെന്ന പേരിലാണു തീവ്ര ഹിന്ദുത്വ സംഘടന പരിശീലനം നൽകുന്നത്.

 

ജൂൺ 5 വരെ ഉത്തർ പ്രദേശിലെ വിവിധയിടങ്ങളിലായി ആയുധപരിശീലനം നൽകാനാണു ബജ്റംഗ് ദൾ പരിപാടി.

വിശ്വ ഹിന്ദു പരിഷത്തിന്റെ യുവജന സംഘടനയാണു ബജ്റംഗ് ദൾ.ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണങ്ങൾ നടത്തി ഏറെ കുപ്രസിദ്ധി നേടിയ ഹൈന്ദവ സായുധസേന കൂടിയാണു ബജ്റംഗ് ദൾ.പാക്-അഫ്ഗാൻ തീവ്രവാദികൾക്ക് നൽകുന്ന ആയുധ പരിശീലനത്തിനു സമാനമായ പരിശീലനമാണു ബജ്റംഗ് ദൾ ഇപ്പോൾ അംഗങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്നത്.

2017 ലെ യു.പി ഇലക്ഷനു മുന്നോടിയായി വർഗീയ ചേരിതിരിവ് ഉണ്ടാക്കി സംഘർഷങ്ങൾ സൃഷ്ടിയ്ക്കാനാണു ബജ്റംഗ് ദൾ ശ്രമമെന്നാണു രാഷ്ട്രീയ കേന്ദ്രങ്ങൾ കരുതുന്നത്.