പിണറായി വിജയനു ആശംസയുമായി ഒ.രാജഗോപാൽ എ.കെ.ജി സെന്ററിൽ

single-img
21 May 2016

13275161_549615065247200_873526746_o (1)

 

 

നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ നേമം എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ഒ.രാജഗോപാല്‍ എകെജി സെന്ററിലെത്തി. പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എം.വിജയകുമാറും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു

 

 

ശനിയാഴ്ച്ച വൈകിട്ട് നാല് മണിയോടെയാണ് രാജഗോപാല്‍ എകെജി സെന്ററില്‍ എത്തിയത്. തുടര്‍ന്ന് 10 മിനിറ്റോളം രാജഗോപാല്‍ സിപിഎം നേതാക്കളുമായി സംസാരിച്ചു. സൌഹൃദ സന്ദര്‍ശനമായിരുന്നുവെന്നും പൊതുവായ വിഷയങ്ങള്‍ സംസാരിച്ചുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഒ.രാജഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.