കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത;173 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

single-img
18 May 2016

rn03

 
കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ ചെന്നൈക്ക് താഴെ രൂപമെടുത്ത ന്യൂനമര്‍ദ്ദമാണ് മഴ ശക്തമാകാന്‍കാരണം. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. 7 മുതല്‍ 24 സെന്‍റിമീറ്റര്‍ വരെ മഴയുണ്ടാകാനാണ് സാധ്യത. കടലാക്രമണത്തെ തുടർന്ന് ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ 173 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്.

 

മത്സ്യതൊഴിലാളികള്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുണ്ട്. കടലാക്രമണം രൂക്ഷമായതിനാല്‍ തീരദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ജില്ലകളിലും താലൂക്കുകളിലും കണ്‍ട്രോള്‍റൂമുകള്‍ തുറന്നിട്ടുണ്ട്. അതേസമയം അടുത്ത 24 മണിക്കൂറിനകം കാലവര്‍ഷം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ എത്തുമെന്നാണ് പ്രവചനം.

 

ആലപ്പുഴയില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തീരദേശ മേഖലയില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ചെല്ലാനം മുതൽ ചേർത്തല വരെയുള്ള തീരങ്ങളിൽ ശക്തമായ കടൽക്ഷോഭം അനുഭവപ്പെടുന്നുണ്ട്. പുറക്കാട് രണ്ടു വീടുകൾ തകർന്നു. തീരദേശപാതയിലും വെള്ളം കയറി.

 
സംസ്ഥാനതല കണ്‍ട്രോള്‍ റൂം തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു. സമ്പര്‍ക്ക നമ്പര്‍: 0471 -2331639. തിരുവനന്തപുരം 0471-2730045, കൊല്ലം 0474 -2794004, പത്തനംതിട്ട 0468-2322515, ആലപ്പുഴ 0477 -2238630, കോട്ടയം 0481-2562201, ഇടുക്കി 0486- 2232242, എറണാകുളം 0484-2423513, തൃശൂര്‍ 0487-2362424, പാലക്കാട് 0491-2512607, മലപ്പുറം 0483-2736320, കോഴിക്കോട് 0495-2371002, വയനാട് 04936-204151, കണ്ണൂര്‍ 0497-2713266, കാസര്‍കോട് 0499-4257700.