പൊന്‍കുടത്തില്‍ പൊന്‍താമര വിരിയുമെന്ന് വെള്ളാപ്പള്ളി

single-img
16 May 2016

image (10)

 

 

ഈ തെരഞ്ഞെടുപ്പില്‍ പൊന്‍കുടം ഉയരുകയും അതില്‍ പൊന്‍താമര വിരിയുകയും ചെയ്യുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയും ബി.ഡി.ജെ.എസ് നേതാവുമായ വെള്ളാപ്പള്ളി നടേശന്‍. താമര വിരിയില്ലെന്നും കടപ്പുറത്ത് ചെല്ലുമ്പോള്‍ കുടം ഉടഞ്ഞുപോകുമെന്നു പറഞ്ഞവര്‍ ബി.ഡി.ജെ.എസ് ശക്തമായ പാര്‍ട്ടിയാണെന്ന് തിരിച്ചറിഞ്ഞു.

 
കണിച്ചുകുളങ്ങരയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ഡിഎ എന്ന മൂന്നാം മുന്നണി കേരളത്തില്‍ ഉണ്ടായതോടെ ജനങ്ങള്‍ വലിയ പ്രതീക്ഷയിലാണ്. എന്‍ഡിഎ ഒറ്റയ്ക്ക് കേരളം ഭരിക്കുമെന്നും സംസ്ഥാനത്ത് വലിയ മാറ്റങ്ങളുണ്ടാകുമെന്നും വെള്ളാപ്പള്ളി നടേശന്‍ അവകാശപ്പെട്ടു.