ഇ- ഷോപ്പിംഗ്‌ : സൂക്ഷിക്കേണ്ടതെന്തൊക്കെ ? 

single-img
16 May 2016
online-shopping-19
ഇ ഷോപ്പിംഗ്‌ ഇഷ്ടമാണോ?പക്ഷെ   പൈസ പോവാതെ സൂക്ഷിക്കണം.ഇതാ നിങ്ങള്ക്ക് സുരക്ഷിതമായി ഓൺലൈൻ ഷോപ്പിംഗ്‌ ചെയ്യാനായി ചില മാർഗ്ഗനിർദേശങ്ങൾ ..
[quote arrow=”yes”]1.പൊതുസമ്മതിയുള്ള ,നൂറുകണക്കിന് ഇടപാടുകൾ നടത്തിയിട്ടുള്ള വില്പനക്കാരിൽനിന്നും സാധനം വാങ്ങുക.പരിചയമുള്ള വെബ്സൈറ്റുകളെ മാത്രം ആശ്രയിക്കുക.[/quote]
[quote arrow=”yes”]2.ഈ ബേയിൽ ഷോപ്പിംഗ്‌ നടത്തുമ്പോൾ എപ്പോഴും പണം പൈസാപേയിലൂടെ മാത്രം അടയ്ക്കുക. അതുപോലെ, സാധനങ്ങൾ എപ്പോഴും കൊറിയറിലൂടെ എത്തിക്കുക.ഇത് ഇടപാടിനൊരു രേഖ ഉണ്ടായിരിക്കാൻ സഹായിക്കും.പ്രോഡക്റ്റ് ഡെലിവറി കൺഫേമേഷൻ ലഭിച്ചാൽ മാത്രമേ ഈ ബേ പൈസാപെയിലെ കാശ് ഇടപാടുകാരന് നൽകുകയുള്ളൂ .[/quote]
[quote arrow=”yes”]3.ഔദ്യോഗിക വാറന്റി ഉള്ള വസ്തുക്കൾ മാത്രം വാങ്ങുക. സെല്ലർ വാറണ്ടി വിശ്വാസയോഗ്യമല്ല.[/quote]
[quote arrow=”yes”]4.ബന്ധപ്പെടാനുള്ള വിവരങ്ങൾ നല്കിയിരിക്കുന്ന ഇടപാടുകാരിൽ നിന്ന് മാത്രം സാധനം വാങ്ങുക.വില്പനക്കാരൻ വ്യാജനല്ലെന്നും സംശയങ്ങൾ തീർക്കാൻ തയ്യാറാണെന്നും ആണ്  ഇതിന്റെ അർഥം .[/quote]
[quote arrow=”yes”]5.ലഭിക്കുന്ന ഉത്പന്നത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ പ്ലാട്ഫോം ഉടമസ്ഥനുമായി ബന്ധപ്പെട്ട് ക്ലെയിം ആവശ്യപ്പെടുക. അവരുടെ സോഷ്യൽ മീഡിയ അക്കൌണ്ടിലൂടെ അവരുമായ് പെട്ടെന്ന് ആശയവിനിമയം ചെയ്യാം.[/quote]
[quote arrow=”yes”]6.ചിത്രങ്ങളോ അധികം വിവരങ്ങളോ നല്കിയിട്ടില്ലാത്ത ഉത്പന്നങ്ങൾ കഴിവതും മേടിക്കാതിരിക്കുക.[/quote]
[quote arrow=”yes”]7.എന്തെങ്കിലും വാങ്ങും മുന്പ് അതിന്റെ ഒരു 4-5 റിവ്യൂ എങ്കിലും വായിച്ചു നോക്കുക.[/quote]
[quote arrow=”yes”]8.വിലസംബന്ധിച്ച തന്ത്രങ്ങളെ സൂക്ഷിക്കുക. നിങ്ങൾ 500 രൂപയ്ക്ക് ഒരു സാധനം മേടിച്ചത് ചിലപ്പോൾ മറ്റു മറച്ചു വച്ച ചാർജ്ജു കളോടെ കൂടുതൽ  പൈസയാകാം.[/quote]
[quote arrow=”yes”]9.നിങ്ങളുടെ ഡെബിറ്റ് ക്രെഡിറ്റ്‌ കാർഡ്‌ വിവരങ്ങൾ സൂക്ഷിച്ചു പങ്കുവയ്ക്കുക. വലിയ വെബ്സൈറ്റുകൾക്ക്  വിവരങ്ങൾ പങ്കുവയ്ക്കുന്നതിൽ ദോഷമില്ല.എന്നാൽ ഏതെങ്കിലും ലോക്കൽ സൈറ്റൊ  പരിചയമില്ലാത്ത ഏതെങ്കിലും വിദേശ സൈറ്റൊ ആണെങ്കിൽ സൂക്ഷിക്കണം. കഴിവതും ക്യാഷ് ഓൺ ഡെലിവറി തിരഞ്ഞെടുക്കുക.[/quote]
[quote arrow=”yes”]

10.ഫ്ലിപ്പ്കാർട്ടിൽ  നിന്നാകുമ്പോൾ WS റീട്ടെയിലിൽ നിന്നു മേടിക്കുക. അതാണ്‌ ഇൻ ഹൗസ് റീട്ടെയിലെർ. ഡെലിവറി വരെയുള്ള  എല്ലാ പ്രക്രിയയും പ്രൊഫെഷണൽ ആയാണ് നടക്കുന്നതെന്ന് ഉറപ്പിക്കാൻ ഇത് സഹായിക്കും. അതുപോലെയാണ് ആമസോണിൽ  ക്ലൌഡ് ടെയിൽ റീടെയിലർ .ആമസോണിന്റെ കാര്യത്തിൽ “ഫുൾഫില്ഡ് ബൈ ആമസോൺ” ആണോ എന്ന് നോക്കിയാലും മതി. . സ്നാപ്ഡീലിൽ ആണെങ്കിൽ  സ്നാപ്ഡീൽ  ക്വാളിറ്റി ചെക്കും .

[/quote]