കണ്ണൂരിൽ കള്ളവോട്ടിന് ശ്രമം;സിപിഎം പ്രവര്‍ത്തകന്‍ കസ്റഡിയില്‍

single-img
16 May 2016

image (9)

 

 

ജില്ലയിൽ വോട്ടിങ് പുരോഗമിക്കുന്നതിനിടെ കള്ളവോട്ടിന് ശ്രമം. പ്രസൈഡിങ് ഓഫിസറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സിപിഎം പ്രവര്‍ത്തകനെ കസ്റഡിയിലെടുത്തു. കൂത്തുപറമ്പ് മണ്ഡലത്തില്‍ കള്ളവോട്ടിന് ശ്രമിച്ചെന്ന പരാതിയിലാണ് ഇയാളെ കസ്റഡിയിലെടുത്തത്. പാനൂര്‍ ശങ്കരവിലാസം യുപി സ്കൂളിലെ 45-ാം നമ്പര്‍ ബൂത്തിലാണ് സംഭവം. എന്നാല്‍ ഇയാളുടെ അറസ്റ് രേഖപ്പെടുത്തിയിട്ടില്ല.