കേരളത്തില്‍ ഇടതു തരംഗം;മന്ത്രിമാര്‍ പലരും തോല്‍ക്കും;അഭിപ്രായ സര്‍വേ ഫലങ്ങള്‍ പുറത്ത്

single-img
16 May 2016

28TVELECTION_276755f

 

കേരളത്തില്‍ ഇടതു തരംഗം ഉണ്ടാകുമെന്നും മന്ത്രിമാര്‍ പലരും തോല്‍ക്കുമെന്നും എക്സിറ്റ് പോള്‍ പ്രവചനം. പൂഞ്ഞാറില്‍ ഒറ്റയ്ക്ക് മത്സരിച്ച പിസി ജോര്‍ജ് വിജയിക്കുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പറയുന്നു.

 

 

ഇന്ത്യാ ടിവി, ടൈംസ് നൗ സീ വോട്ടര്‍, ഇന്ത്യാ ടുഡേ ആക്‌സിസ് മൈ ഇന്ത്യ തുടങ്ങിയ ഏജന്‍സികളെല്ലാം നടത്തിയ എക്‌സിറ്റ് പോളില്‍ ഇടതുപക്ഷം വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് പറയുന്നു.

1
ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ അഭിപ്രായ സര്‍വേയിലാണ് കേരളത്തില്‍ ഭരണമാറ്റവും മന്ത്രമാരുടെ വന്‍ വീഴ്ചയും പ്രവചിച്ചിരിക്കുന്നത്. ഇടതുപക്ഷത്തിന് 88 മുതല്‍ 101 സീറ്റുകള്‍വരെ ലഭിക്കാമെന്നു അഭിപ്രായ സര്‍വേ പ്രവചിക്കുന്നു. ബിജെപി ഇത്തവണ അക്കൌണ്ട് തുറക്കുമെന്നും ആക്സിസ് മൈ ഇന്ത്യ അഭിപ്രായ സര്‍വേ പറയുന്നു. ബിജെപി മൂന്നു സീറ്റുവരെ നേടാമെന്നാണ് പ്രവചനം.എന്നാല്‍ യുഡിഎഫിന് 38 മുതല്‍ 48 വരെ സീറ്റുകള്‍ മാത്രമാണ് ലഭിക്കുകയെന്നും പറയുന്നു.

 

കേരളത്തില്‍ മാണിയടക്കം അഞ്ചു മന്ത്രിമാര്‍ തോല്‍ക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ പോള്‍ ഫലത്തില്‍ പറയുന്നു. കളമശ്ശേരിയില്‍ ഇബ്രാഹിം കുഞ്ഞ്, കോഴിക്കോട് സൗത്തില്‍ എംകെ മുനീര്‍, പാലായില്‍ കെഎം മാണി, തൃപ്പൂണിത്തുറയില്‍ ബാബു, കൂത്തുപറമ്പില്‍ കെപി മോഹനന്‍ എന്നിവര്‍ തോല്‍ക്കുമെന്നും പ്രവചിക്കുന്നു.

 

ടൈംസ് നൗ-സീ വോട്ടര്‍ നടത്തിയ എക്‌സിറ്റ് പോളില്‍ എല്‍.ഡി. എഫ് 78 സീറ്റും യു.ഡി.എഫ് 58 ഉം ബി.ജെ.പിയും മറ്റുള്ളവരും രണ്ട് സീറ്റ് വീതവും നേടും.

 

എന്നാല്‍ ന്യൂസ് നേഷന്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ കേരളത്തില്‍ തൂക്കു മന്ത്രിസഭയ്ക്കു സാധ്യതയെന്നാണ് പ്രവചനം. യുഡിഎഫിന് 70 ഉം എല്‍ഡിഎഫിന് 69 ഉം ബിജെപിക്ക് ഒരു സീറ്റും ലഭിക്കുമെന്നുമാണ് ന്യൂസ് നേഷന്റെ പ്രവചനം.