വിദ്യാര്‍ഥികളേ പുത്രന്‍മാരേ, പുത്രിമാരേ ;ഗോമാതാവിനെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി ബിജെപി സർക്കാർ

single-img
11 May 2016

rtr3wiq8_1462873537_1462873571_1024x477

ഗോമാതാവിനെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി രാജസ്ഥാനിലെ ബിജെപി സർക്കാർ.നേരത്തെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവിനെ പാഠപുസ്തകങ്ങളിൽ നിന്നൊഴുവാക്കിയ സർക്കാർ നടപടി വിവാദമായിരുന്നു.രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകൻ ഗോഡ്സെയെക്കുറിച്ചുള്ള പരാമർശവും പുസ്തകങ്ങളിൽ നിന്ന് ബിജെപി സർക്കാർ നീക്കിയിരുന്നു.

 

 

വിദ്യാര്‍ഥികളായ മക്കള്‍ക്കു പശു തന്നെയെഴുതുന്ന കത്തിന്റെ രൂപത്തിലാണു ഗോമാതാവിനെക്കുറിച്ചുള്ള പാഠം. വിദ്യാര്‍ഥികളേ പുത്രന്‍മാരേ, പുത്രിമാരേ എന്ന് അഭിസംബോധന ചെയ്തു തുടങ്ങുന്ന അധ്യായത്തില്‍ ഹിന്ദു ദൈവങ്ങള്‍ക്കൊപ്പം പശുവിന്റെ വലിയ ചിത്രവും നല്‍കിയിരിക്കുന്നു. ഓരോ പൌരനും വ്യക്തിപ്രഭാവം, ദീര്‍ഘായുസ്, ആരോഗ്യം, സന്തോഷം, അഭിവൃദ്ധി എന്നിവ നല്‍കുന്നത് താനാണെന്ന് പശു കുട്ടികളോടു പറയുന്നു. കൂടാതെ തന്റെ പാലും വെണ്ണയും ആരോഗ്യത്തിനു നല്ലതാണെന്നും തന്റെ മൂത്രം മരുന്നായി ജനങ്ങള്‍ ഉപയോഗിക്കുന്നുണ്െടന്നും പശു പറയുന്നുണ്ട്. പശുവിനെക്കുറിച്ച് കുട്ടികള്‍ക്കു നല്ല രീതിയിലുള്ള അവബോധം നല്‍കാന്‍ ഈ പാഠപുസ്തകം ഗുണകരമാവുമെന്നു ഗോമന്ത്രാലയം കൈകാര്യം ചെയ്യുന്ന ഒട്ടാറാം ദേവസി പറഞ്ഞു. അതേസമയം, രാജസ്ഥാന്‍ സര്‍ക്കാറിന്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ് ഈ പാഠമെന്ന ശക്തമായ വിമര്‍ശനങ്ങള്‍ ഇതിനകം ഉയര്‍ന്നിട്ടുണ്ട്.