പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് പുഴയിലെറിഞ്ഞു

single-img
11 May 2016

 

 

അസമില്‍ കൂട്ടമാനഭംഗത്തിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം പാതികത്തിച്ച് പുഴയില്‍ തള്ളി. ടിന്‍സുകിയ ജില്ലയിലെ മാര്‍ഗ്രിറ്റ എന്ന സ്ഥലത്തു നിന്ന് കാണാതായ ചംബാ ചത്രി എന്ന ഇരുപതുകാരിയുടെ മൃതദേഹമാണ് പാതി കത്തിക്കരിഞ്ഞ നിലയില്‍ നദിയില്‍ നിന്ന് കണ്ടെടുത്തത്.കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പൊലീസ് പിടിയിലായി.

 

കഴിഞ്ഞ മാസം 28 നാണ് ചാംപയെ കാണാതായത്. ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്യുന്ന മകളെ കാണാനില്ല എന്നു കാണിച്ച് ചംപയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മെയ് 3 ന് ലാമ ഗോണിന് സമീപത്തെ ദിഹിംഗ് നദിയില്‍ നിന്നും പാതി കത്തിക്കരിഞ്ഞ നിലയില്‍ ചാംബയുടെ മൃതദേഹം കണ്ടെത്തിയത്.

 
പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം നടത്തിയ ശേഷം മൃതദേഹം കത്തിച്ചുകളയാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കത്തിച്ചുകളയാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് പാതികത്തിയ മൃതദേഹം അക്രമികള്‍ പുഴയിലേക്ക് തള്ളിയത്. ബിശ്വജിത്ത് ചേത്രി, മൊയ്‌നുള്‍ അലി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇതിനിടെ പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്.

assam-rape