സൌരയൂഥത്തിലെ കൌതുകങ്ങളിലൊന്നായ ബുധസംതരണം കേരളത്തിൽ ഇന്ന് ദൃശ്യമാകും

single-img
9 May 2016

ChoSwQ-XEAAueK2
 

സൌരയൂഥത്തിലെ കൌതുകങ്ങളിലൊന്നായ ബുധസംതരണം കേരളത്തിൽ ഇന്ന് ദൃശ്യമാകും. ഭൂമിക്കും സൂര്യനുമിടയിലൂടെ ബുധൻ കടന്നുപോകുമ്പോൾ കൃത്യമായി ഒരേ നേർരേഖയിൽ വരുന്നതുമൂലം സൂര്യബിംബത്തിനുള്ളിൽ പൊട്ടുപോലെ ബുധനെ കാണുന്ന പ്രതിഭാസമാണു ബുധസംതരണം. ജ്യോതിഷത്തിന്റെ ഭാഷയിൽ‌ ബുധമൗഢ്യത്തിന്റെ പാരമ്യം.ഇന്നു വൈകിട്ടു 4.42നാണു ബുധൻ സൂര്യബിംബത്തിനകത്തു കാണുക. ഏഴര മണിക്കൂർ ബുധൻ ചെറിയ പൊട്ടായി സൂര്യബിംബത്തിനകത്തുകൂടി നീങ്ങിക്കൊണ്ടിരിക്കും. ഇന്നു കേരളത്തിൽ സൂര്യാസ്തമയം 6.40ന് ആയതുകൊണ്ട് അത്രയും നേരം മാത്രം ഈ വിസ്മയം ദൃശ്യമാകും.
 

ബുധസംതരണം കാണാൻ സൂര്യനെ വെറുംകണ്ണുകൾകൊണ്ടു നോക്കരുതെന്നു കേന്ദ്ര എർ‌ത്ത്‌ സയൻ‌സ്‌ മന്ത്രാലയത്തിന്റെ മുന്നറിയിപ്പുണ്ട്. ശക്തിയേറിയ ദൂരദർശിനിയിൽ ഫിൽ‌റ്ററുകൾ സ്ഥാപിച്ചു നോക്കാമെങ്കിലും അതും അത്ര സുരക്ഷിതമല്ലെന്നാണു വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. വൈകീട്ട് 4.40 മുതൽ തിരുവനന്തപുരം പ്ലാനെറ്റെറിയതിൽ ബുധസഞ്ചാരം നിരീക്ഷിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്
 

നൂറ്റാണ്ടിൽ 13–14 തവണ ബുധസംതരണം നടക്കുമെങ്കിലും എല്ലാം ദൃശ്യമാകാറില്ല. 13 വർഷം മുൻപു നടന്ന ബുധസംതരണം കേരളത്തിൽ ദൃശ്യമായിരുന്നു. മൂന്നു വർഷം കഴിഞ്ഞാൽ വീണ്ടും ബുധസംതരണമുണ്ടാകുമെങ്കിലും ഇന്ത്യയിൽ ഇനി കാണാൻ 16 വർഷം കഴിയണം. നാസ ടെലിവിഷൻ വെബ്സൈറ്റിൽ തൽസമയം ഇതു കാണാം.