ഒരു രാഷ്ട്രീയവുമില്ലാതെ മോദിയെ കാണാന്‍ പോയ തന്റെ സിനിമ ജീവിതം തകര്‍ത്തത് ഉമ്മന്‍ചാണ്ടിയും കൂട്ടരുമെന്ന് സുരേഷ് ഗോപി

single-img
9 May 2016

meeting-050314-in2

 

തന്റെ സിനിമാ ജീവിതം തകര്‍ത്തത് ഉമ്മന്‍ചാണ്ടിയും കൂട്ടരുമാണെന്ന് സുരേഷ് ഗോപി എം.പി. ഒരു രാഷ്ട്രീയവുമില്ലാതെ മോദിയെ കാണാന്‍ പോയ തന്നെ തകര്‍ത്തത് കോണ്‍ഗ്രസല്ല, മറിച്ച് ഉമ്മന്‍ചാണ്ടിയും ചില തല്‍പര കക്ഷികളുമാണ്. അതോടെ തനിക്ക് സിനിമാ ജീവിതം അവസാനിപ്പിക്കേണ്ടിവന്നെന്നും സുരേഷ് ഗോപി പറഞ്ഞു.അടിമാലിയില്‍ എന്‍.ഡി.എ. സ്‌ഥാനാര്‍ഥി എന്‍. ചന്ദ്രന്റെ തെരഞ്ഞെടുപ്പ്‌ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ 2014 മുതല്‍ നടപ്പിലാക്കി വരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തിലേക്കും വികസനം എത്തിക്കണമെന്ന്‌ അഭ്യര്‍ഥിക്കാനാണ്‌ താന്‍ ആദ്യം മോഡിയെ കണ്ടത്‌.

 

വിഴിഞ്ഞം പദ്ധതിയായാലും ഗോത്രവര്‍ഗങ്ങളുടെ വികസനമായാലും ശരി, പ്രകൃതിയെ നശിപ്പിച്ചുള്ള ഉമ്മന്‍ചാണ്ടിയുടെ വികസനം നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും അങ്ങനെയുള്ളവ തുടങ്ങിയിടത്ത് തന്നെ അവസാനിപ്പിക്കും. വികസനം എന്നാല്‍ പറയുന്നതല്ല, തന്തയ്ക്കു പിറന്ന വികസനമാകണമെന്നും സുരേഷ് ഗോപി അടിമാലിയില്‍ പറഞ്ഞു.ഇപ്പോള്‍ താന്‍ വിശ്വസിക്കുന്ന ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പിലെ പ്രധാന അജന്‍ഡ തന്നെ മണ്ണ്‌, വായു, ജലം എന്നിവ കേന്ദ്രീകരിച്ചുള്ളതാണ്‌. വികസനം വേണം. പക്ഷേ പ്രകൃതിയെ നശിപ്പിച്ചോ, പ്രകൃതിയുടെ ആവാസ വ്യവസ്‌ഥയെ തന്നെ തകര്‍ത്തോ അല്ല വികസനം നേടേണ്ടതെന്ന് സുരേഷ് ഗോപി പറഞ്ഞു.