ഖേൽ രത്ന പട്ടികയിൽ കോഹ്ലി : രഹാനെയ്ക്ക് അർജുന അവാർഡിനു ശുപാർശ.

single-img
5 May 2016

ഇന്ത്യൻ ടെസ്റ്റ് നായകൻ വിരാട് കോഹ്‌ലിക്ക് കായിക മേഖലയിലെ ഏറ്റവും ഉന്നത പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്നയ്ക്ക് ശുപാർശ. ബിസിസിഐയാണ് ശുപാർശ നൽകിയിരിക്കുന്നത്. മറ്റൊരു താരം അജിങ്ക്യ രഹാനെയ്ക്ക് അർജുന അവാർഡിനും ശുപാർശയുണ്ട്. ഇക്കാര്യം ബിസിസിഐ സ്ഥിരീകരിച്ചിട്ടുണ്ട്.മലയാളി അത്‍ലീറ്റ് ടിന്റു ലൂക്കയും ഖേൽ രത്ന ലിസ്റ്റിലുണ്ട്. ജീത്തു റായ് (ഷൂട്ടിങ്), ദീപിക പള്ളിക്കൽ (സ്ക്വാഷ്), അനീർബൻ ലാഹിരി (ഗോൾഫ്) എന്നിവരും പരിഗണിക്കപ്പെടുന്നുണ്ട്.

നാലു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു ക്രിക്കറ്റ് താരം ഖേൽരത്നയ്ക്കു ശുപാർശ ചെയ്യപ്പെടുന്നത്. ഏഴര ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണു ഖേൽരത്ന. ഈയിടെ സമാപിച്ച ട്വന്റി20 ലോകകപ്പിലെ മിന്നും പ്രകടനം കണക്കിലെടുത്താണു കോഹ്‌ലിയെ ശുപാർശ ചെയ്യാൻ ബിസിസിഐ തീരുമാനിച്ചത്. ബാറ്റിങ്ങിലെ മികവു പരിഗണിച്ചാണു രഹാനെയെ അർജുനയ്ക്കു ശുപാർശ ചെയ്തത്.2013-ൽ അ­ന്താ­രാ­ഷ്‌­ട്ര ക്രി­ക്ക­റ്റി­ലെ മി­ക­ച്ച പ്ര­ക­ട­നം ക­ണ­ക്കി­ലെ­ടു­ത്ത്‌ കോ­ഹ്‌­ലി­ക്ക്‌ അർ­ജു­ന അ­വാർ­ഡ്‌ നൽ­കി രാ­ജ്യം ആ­ദ­രി­ച്ചി­രു­ന്നു.