പശ്ചിമബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി;ഏവരും ഉറ്റു നോക്കുന്ന നന്ദിഗ്രാമിൽ തൃണമൂലിനെതിരെ കോൺഗ്രസ്- ഇടത് സഖ്യ സ്ഥാനാർഥി

single-img
5 May 2016

congress_cpm_flag_759
പശ്ചിമബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി. ആറാം ഘട്ടമായ ഇന്ന് 58 ലക്ഷം പേരാണ് വോട്ട് ചെയ്യുന്നത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് തെരഞ്ഞെടുപ്പ്. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ കനത്ത സുരക്ഷാവലയത്തിലാണ് വോട്ടിങ്.

രണ്ട് ജില്ലകളിലെ 25 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 18 സ്ത്രീകളുള്‍പ്പെടെ 170 പേരാണ് ഇന്ന് ജനവിധി തേടുന്നത്. ഏവരും ഉറ്റു നോക്കുന്ന നന്ദിഗ്രാമില്‍ ഇന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏറെ കാലം സി.പി.എമ്മിന്റെ കുത്തകയായിരുന്ന ഇവിടം ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ കോൺഗ്രസ്-ഇടത് സഖ്യ സ്ഥാനാർഥിയാണു നന്ദിഗ്രാമിൽ മത്സരിക്കുന്നത്