പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനിയുടെ അരും കൊല;രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍

single-img
3 May 2016

yh2h1rjy
പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ നിയമ വിദ്യാര്‍ഥിനി ക്രൂരമായി ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ട കേസില്‍ രണ്ട് ഒഡീഷ സ്വദേശികളെ അന്വേഷണ ഉദ്യേഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. ‌ജിഷയുടെ കൊലപാതകം പുറത്തറിഞ്ഞ ഉടനെ ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്.

അതേസമയം ജിഷമോളുടെ കൊലപാതകത്തില്‍ എറണാകുളത്തും, തിരുവനന്തപുരത്തും ഇന്ന് വൈകുന്നേരം പ്രതിഷേധ സംഗമങ്ങളും, പ്രതിഷേധ പ്രകടനവും അരങ്ങേറും. എറണാകുളത്ത് ഹൈക്കോര്‍ട്ട് ജംക്ഷനിലെ വഞ്ചി സ്‌ക്വയറില്‍ നിന്നും കമ്മീഷണര്‍ ഓഫിസിലേക്കാണ് പ്രതിഷേധ മാര്‍ച്ച്.

ജിഷ ക്രൂരമായി ബലാത്സംഗം ചെയതു കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലായി ജിഷയുടെ സഹോദരി രംഗത്ത് വന്നു. തങ്ങള്‍ക്ക് അയല്‍ക്കാരെ സംശയമുണ്ടെന്ന് സഹോദരി പറഞ്ഞു. അവര്‍ അറിയാതെ ഈ പരിസരത്ത് ഒന്നും നടക്കില്ല. അയല്‍ക്കാര്‍ തങ്ങളെ ഇവിടുന്നു പുറത്താക്കാന്‍ ശ്രമിച്ചിരുന്നതായും സഹോദരി പറഞ്ഞു.