പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനിയുടെ അരും കൊല; അറസ്റ്റിലായ അയല്‍വാസികൾക്കെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെന്ന് സൂചന

single-img
3 May 2016

jjishaകുറുപ്പംപടിയില്‍ നിയമ വിദ്യാര്‍ഥിനി ജിഷയെ വസതിയില്‍ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേരെ പോലീസ് കസ്റഡിയില്‍ എടുത്തു. ജിഷയുടെ അയല്‍വാസിയാണ് ഇരുവരും എന്നാണ് സൂചന. ഇവരെ പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫീസിലെത്തിച്ചു. മുഖം മറച്ചാണ് കസ്റഡിയില്‍ എടുത്തവരെ സ്റേഷനില്‍ എത്തിച്ചത്. ഇവരുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ അറസറ്റിലായതെന്നാണ് സൂചന. അല്‍പ സമയത്തിനകം പോലീസ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയേക്കും.

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കൊലപാതകവുമായി ബന്ധവുമില്ലെന്നാണ് പോലീസ് നിഗമനം. കേസില്‍ ജിഷയുടെ സഹോദരി ഭര്‍ത്താവ് ഉള്‍പ്പെടെ നിരവധി പേര്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനകം 50 പേരെ പോലീസ് ചോദ്യം ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കുറ്റക്കാട്ടുപറമ്പില്‍ രാജേഷിന്റെ മകള്‍ ജിഷ (30) കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം പോലീസ് വേണ്ട വിധത്തില്‍ അന്വേഷണം നടത്തിയിട്ടില്ലെന്ന ആക്ഷേപത്തെ തുടര്‍ന്ന് തിങ്കളാഴ്ച ഡിവൈഎസ്പി അനിലിന്റെ നേതൃത്വത്തില്‍ ആറു സ്ക്വാഡിന് രൂപം നല്‍കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്വേഷണം ആരംഭിച്ചു. മൂന്നു സിഐമാരും അഞ്ച് എസ്ഐമാരും ഇതില്‍ ഉള്‍പ്പെടും. കൊലപാതകത്തിന് ഉപയോഗിച്ച മാരകായുധങ്ങള്‍ പോലീസ് കണ്െടടുത്തു.