ഉഷ്ണതരംഗ സാധ്യത: അഞ്ച് ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി

single-img
2 May 2016

217057769_e5edd786eb_o

ഉഷ്‌ണതരംഗ സാധ്യത കണക്കിലെടുത്ത്‌ കോട്ടയം, കോഴിക്കോട്‌, കൊല്ലം ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക്‌ കൂടി അവധി പ്രഖ്യാപിച്ചു. കോഴിക്കോട്‌ ജില്ലയില്‍ മെയ്‌ എട്ട്‌ വരെയും കോട്ടയം ജില്ലയില്‍ മെയ്‌ 5 വരെയുമാണ്‌ അവധി നല്‍കിയിരിക്കുന്നത്‌. കൊല്ലം ജില്ലയില്‍ മെയ്‌ 20 വരെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌.

മെയ് 8 ന് ശേഷം കഌസ്സുകള്‍ നടത്തുന്ന കാര്യത്തില്‍ അന്നത്തെ സ്ഥിതിഗതികള്‍ പുനരവലോകനം ചെയ്ത ശേഷം പുതിയ ഉത്തരവിറക്കും. രണ്ടു ദിവസം കൂടി കടുത്ത ചൂട് തുടരുമെന്നും ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാലക്കാട്, കോഴിക്കോട് ജില്ലകളിലായിരിക്കും കടുത്ത ചൂട് വരിക. 11 മുതല്‍ 3 വരെ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. സൂര്യതാപം, നിര്‍ജ്ജലീകരണം എന്നിവ നേരിടാന്‍ മുന്‍കരുതലുകള്‍ എടുക്കാന്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും നിര്‍ദേശമുണ്ട്.