മകള്‍ സെപ്‌റ്റിക്‌ ടാങ്കില്‍ വീണതറിയാതെ മാതാപിതാക്കള്‍ കുഴിമൂടി:മാതാപിതാക്കളുടെ ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട്‌ ഏഴുവയസ്സുകാരിയ്‌ക്ക് ദാരുണാന്ത്യം

single-img
2 May 2016

25449717_Still

മാതാപിതാക്കളുടെ ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട്‌ ഏഴുവയസ്സുകാരിയ്‌ക്ക് ദാരുണാന്ത്യം.ചെന്നെ മധുരവോയലിനടുത്ത്‌ കന്നി അമ്മന്‍നഗറിലായിരുന്നു ദാരുണ സംഭവം. മകള്‍ സെപ്‌റ്റിക്‌ ടാങ്കില്‍ വീണതറിയാതെ മാതാപിതാക്കള്‍ കുഴിമൂടുക ആയിരുന്നു.

മുറ്റത്ത്‌ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി അബദ്ധത്തില്‍ കാല്‍വഴുതി സെപ്‌റ്റിക്‌ ടാങ്കിലേയ്‌ക്ക് വീഴുകയായിരുന്നുവെന്നാണ്‌ പ്രാഥമിക നിഗമനം. സ്ലാബ്‌ ഇളകിമാറിയതിനെ തുടര്‍ന്ന്‌ രണ്ട്‌ ദിവസം മുന്‍പ്‌ സെപ്‌റ്റിക്‌ ടാങ്ക്‌ ഇരുമ്പ്‌ മൂടികൊണ്ട്‌ അടച്ചിരുന്നു.

സെല്‍വകുമാറിന്റെയും ആനന്ദിയുടെയും മകളായ ഏഴുവയസ്സുകാരി രോഹിതയ്‌ക്ക് മാതാപിതാക്കളുടെ ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട്‌ ജീവന്‍ നഷ്‌ടമായത്‌.സംഭവ ദിവസം മാതാപിതാക്കള്‍ അപകടാവസ്‌ഥയിലുള്ള സെപ്‌റ്റിക്‌ ടാങ്ക്‌ മണല്‍കൊണ്ട്‌ മൂടി. ഇതിനിടെയാണ്‌ മകളെ കാണാതായ വിവരം ശ്രദ്ധയില്‍പ്പെട്ടത്‌. ഇതോടെ കൂട്ടുകാരോടും അയല്‍വക്കത്തുമൊക്കെ കുട്ടിയെ അന്വേഷിച്ചു. ഇതിനിടെയാണ്‌ സെപ്‌റ്റിക്‌ ടാങ്കിന്‌ സമീപം കുട്ടിയുടെ കളിപ്പാട്ടം കണ്ടെത്തിയത്‌. തുടര്‍ന്ന്‌ കുഴിയില്‍ നിന്നും മണ്ണ്‌ നീക്കിയപ്പോള്‍ കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.