മലപ്പുറത്ത് വാഹനാപകടം; നാലുപേര്‍ മരിച്ചു

single-img
30 April 2016

edarikkode accident
കോട്ടക്കൽ എടരിക്കോട് പാലച്ചിറമേട് വളവിൽ കണ്ടെയ്നർ ലോറി ഇന്നോവയിലിടിച്ച് നാല് പേർ മരിച്ചു. കണ്ണൂർ ചൊക്ലി സ്വദേശി മഹ്റൂഫിെൻറ മക്കളായ ഷംസീർ, പർവീസ്, ഫൈസൽ, എടവനക്കാട് സ്വദേശി ശംസീർ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മഹ്റൂഫ്, മരുമക്കളായ സിനോജ്, മർഷാദ്, കാർഡ്രൈവർ നൗഫൽ എന്നിവരെ കോട്ടക്കൽ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാറിനു മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞാണ് അപകടം. ഒരേ ദിശയില്‍ പോവുകയായിരുന്നു വാഹനങ്ങള്‍. ഇന്നോവ കാറിനെ മറിക്കടക്കാന്‍ കണ്ടെയ്‌നര്‍ ലോറി ശ്രമിക്കുന്നതിനിടെ കണ്ടെയ്‌നര്‍ നിയന്ത്രണം വിട്ട് കാറിനു മുകളിലേക്ക് മറിയുകയായിരുന്നു.

ഇന്നോവ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്. കണ്ടെയ്‌നര്‍ ലോറിയുടെ അമിതവേഗതയാണ് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഒരാഴ്ചയ്ക്കിടെ ഇവിടെ രണ്ടാം തവണയാണ് അപകടമുണ്ടാവുന്നത്.